സാനിറ്റൈസർ 200 മില്ലിക്ക് 100 രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

സാനിറ്റൈസർ 200 മില്ലിക്ക് 100 രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡൽഹി: സാനിറ്റൈസറുകൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ കർശനനിർദേശവുമായി കേന്ദ്രസർക്കാർ. സാനിറ്റൈസറിന്റെ 200 മിലി കുപ്പിയ്ക്ക് നൂറ് രൂപയിലധികം ഈടാക്കരുതെന്ന് സർക്കാർ നിർദേശം നൽകി. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പസ്വാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്കിന് പത്ത് രൂപയിലധികം ഈടാക്കരുതെന്നും നിർദേശമുണ്ട്. हैंड सेनिटाइजर की 200 ML बोतल की खुदरा कीमत 100 रु. से अधिक नहीं होगी। अन्य आकार की बोतलों की कीमत भी इसी अनुपात में रहेंगी। ये कीमतें 30 जून 2020 तक पूरे देश में लागू रहेंगी। 3/3@drharshvardhan@narendramodi #IndiaFightsCorona — Ram Vilas Paswan (@irvpaswan) March 20, 2020 ഓൺലൈൻ വിപണിയിൽ സാനിറ്റൈസറിനും മാസ്കിനും അമിതവില ഈടാക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഉപയോക്താക്കൾ പരാതിയുയർത്തിയിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ച സാഹചര്യത്തിലാണ് ഇവയ്ക്ക് ആവശ്യക്കാർ ഏറുകയും വില വർധിക്കുകയും ചെയ്തത്. ചില ഓൺലൈൻ കച്ചവടക്കാർ സാനിറ്റൈസറിന് 16 മടങ്ങ് വരെ അധികവില ഈടാക്കിയിരുന്നു. കൊറോണവൈറസ് വ്യാപനം ജനങ്ങളെ പരിഭ്രാന്തരാക്കിയതിനെ തുടർന്ന് ഹാൻഡ് വാഷുകളും സാനിറ്റൈസറുകളും ആവശ്യത്തിലധികം വാങ്ങി സൂക്ഷിക്കുകയാണ് പലരും. ആവശ്യം വർധിച്ചത് മുതലെടുത്ത് അണുനശീകരണ ഉൽപന്നങ്ങളുടെ വില വ്യാപാരികൾ കുത്തനെ വർധിപ്പിച്ചതായി വ്യാപക പരാതിയുണ്ട്. പ്രധാനമന്ത്രിയുടെ ഞായറാഴ്ചത്തെ കർഫ്യൂ നിർദേശം പാലിക്കണമെന്നും പസ്വാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് സർക്കാർ അടിയന്തരനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ കരുതൽ നടപടിയെന്ന നിലയിൽ അന്താരാഷ്ട്രവിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങൾ പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. Content Highlights: 100 ML Sanitizer Bottle Can't Cost More Than Rs 100,Tweets Ram Vilas Paswan


from mathrubhumi.latestnews.rssfeed https://ift.tt/2vArSEG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages