റോം/വാഷിങ്ടൺ/ലണ്ടൻ: കൊറോണ മഹാമാരി ലോകത്തെ മുക്കിലും മൂലയിലും വരെ എത്തിയതോടെ അടച്ചിടലിന് ഉത്തരവിട്ട്കൂടുതൽ രാജ്യങ്ങൾ. ഭീതിയൊഴിയാറായിട്ടില്ലെന്നും വൈറസിന്റെ വ്യാപനം അതിവേഗം വർധിക്കുകയാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പുനൽകി. ആരോഗ്യപ്രവർത്തകരുൾപ്പെടെ രോഗബാധിതരാകുന്നതാണ് മറ്റൊരു വെല്ലുവിളി. വൈറസിനുനേരെ പോരാട്ടം ശക്തമാക്കാൻ ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. മരണം 17,226, രോഗബാധ 3,94,614 തിങ്കളാഴ്ചയോടെ ലോകത്ത് മരണം 17,226 ആയി. 195 രാജ്യങ്ങളിലായി 3,94,614 പേരെയാണ് ഇതുവരെ വൈറസ് ബാധിച്ചത്. 1,03,380 പേർ ഇതുവരെ രോഗമുക്തിനേടി. പ്രഭവസ്ഥാനമായ ചൈനയിൽ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ച 78 പുതിയ കേസുകളെത്തിയതോടെ പ്രതിരോധനടപടികൾ കർശനമാക്കി. ഏഴുമരണവും അവിടെ റിപ്പോർട്ടുചെയ്തു. ഇറ്റലിയിൽ തിങ്കളാഴ്ച 602 പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 63,928 ആയി. സ്പെയിനിൽ 4537 പേർക്കുകൂടി വൈറസ് ബാധിക്കുകയും 385 പേർ മരിക്കുകയുംചെയ്തു. യു.എസിൽ 2434 പുതിയകേസുകളും 29 മരണവുമുണ്ട്. ചൈനയും ഇറ്റലിയും കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവുംകൂടുതൽ വൈറസ് ബാധിതരുള്ളത് യു.എസിലാണ്. 46,168 പേരാണ് അവിടെ രോഗബാധിതർ. മരണം 495 ആയി. 150 കോടി ജനം വീടുകളിലൊതുങ്ങി സാമൂഹിക അകലം ഉറപ്പുവരുത്താനായി ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒട്ടേറെ രാജ്യങ്ങൾ നിരോധിച്ചതോടെ ലോകത്ത് 150 കോടിയിലധികം പേരാണ് വീടുകളിലൊതുങ്ങിയത്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീട്ടിലിരുന്ന ജോലിചെയ്യാനുമാണ് പലരാജ്യങ്ങളും ഉത്തരവിട്ടിട്ടുള്ളത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കുശേഷം ആദ്യം അടച്ചത് ഇറ്റലിയാണ്. പിന്നാലെ സ്പെയിൻ, ഫ്രാൻസ്, ജർമനി, യു.എസ്., ബ്രിട്ടൻ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളും അടച്ചിടൽ പ്രഖ്യാപിക്കുകയായിരുന്നു. മരണം ആറായിരം കടന്നു, പിടികിട്ടാതെ ഇറ്റലി വൈറസിന്റെ പ്രഭവസ്ഥാനമായ ചൈനയെക്കാൾ രോഗബാധിതരുടെ എണ്ണവും കൂടുന്നതാണ് ഇറ്റലിയെ ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധി. ലോകത്ത് ഏറ്റവും കൂടുതൽപേർ മരിച്ചതും ഇറ്റലിയിലാണ്. തിങ്കളാഴ്ചയോടെ മരണം 6077 ആയി. 63,928 ആണ് ഇപ്പോൾ രാജ്യത്തെ രോഗബാധിതരുടെ എണ്ണം. രണ്ടുദിവസമായ റിപ്പോർട്ടുചെയ്യപ്പെടുന്ന മരണത്തിലെ നേരിയ കുറവ് അതിനിടെ ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. ശനിയാഴ്ച രാജ്യത്ത് 793 പേർ മരിച്ചിരുന്നു. അടച്ചിട്ട് ബ്രിട്ടൻ അതിനിടെ ബ്രിട്ടനിൽ തിങ്കളാഴ്ച 54 പേർകൂടി മരിച്ചതോടെ സ്ഥിതിഗതികൾ കൈവിടാൻ തുടങ്ങുന്നുവെന്ന ആശങ്ക ഉയർന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്കാണ് നിരോധനം. മറ്റുനിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. രാജ്യത്ത് ഇതുവരെ 335 പേരാണ് മരിച്ചത്. 6650 പേർക്കാണ് വൈറസ് ബാധ. യു.എസിലും ഏഷ്യയിലും യു.എസിൽ കാലിഫോർണിയ അടക്കമുള്ള സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നാലരക്കോടിയോളം ജനങ്ങളാണ് വീടുകളിൽത്തന്നെ തുടരുന്നത്. തുടക്കത്തിൽ അടച്ചുപൂട്ടൽ നടപടി എടുക്കാതിരുന്ന ഏഷ്യൻ രാജ്യങ്ങളും രണ്ടാംഘട്ടത്തിൽ വ്യാപനത്തിന്റെ തോത് വർധിച്ചതോടെ മാറിച്ചിന്തിച്ചു. വലിയ ഭീഷണി നേരിടുന്ന ഇന്ത്യ, ഫിലിപ്പീൻസ്, ഇൻഡൊനീഷ്യ, മലേഷ്യ, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കോടിക്കണക്കിന് ജനം വീടുകളിൽ കുടുങ്ങി. Content Highlights:Death toll crosses 6,000, Italy
from mathrubhumi.latestnews.rssfeed https://ift.tt/2vMUASV
via
IFTTT
No comments:
Post a Comment