ബെയ്ജിങ്ങ്: കോവിഡ്-19 ഭീതിയില്‍ പകച്ച് ലോകം. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുമ്പോള്‍ മറ്റ് രാജ്യങ്ങളില്‍ ഉയരുകയാണ്. ശനിയാഴ്ച ചൈനയില്‍ 44 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 27 പേരാണ് ഏറ്റവും ഒടുവില്‍ ചൈനയില്‍ വൈറസ ബാധിച്ച് മരണമടഞ്ഞത്. ആഗോളതലത്തില്‍ 106,065 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതുവരെ 3,598 പേരാണ് മരണപ്പട്ടത്. ചൈനയില്‍ മാത്രം മരണം 3,097 ആയി.
ഇറ്റലിയില്‍ ശനിയാഴ്ച 233 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയതായി 1247 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ബ്രിട്ടണില്‍ പുതിയതായി 163 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ രോഗ ബാധിതരുടെ എണ്ണം 209 ആയി.
സൗത്ത് അമേരിക്കയില്‍ കോവിഡ്-19 ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു. അര്‍ജന്റീനക്കാരനായ 64 കാരനാണ് ബ്യൂണസ് ഐറിസില്‍ മരണപ്പെട്ടത്. മരണം സ്ഥിരീകരിച്ച ആള്‍ കോവിഡ്-19 പിടിമുറുക്കിയ യൂറോപിലേയ്ക്ക് യാത്ര ചെയ്തിരുന്നു. സൗത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ മരണമാണ് സ്ഥിരീകരിച്ചത്. അര്‍ജന്റീനയില്‍ നേരത്തെ എട്ട് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പെറുവില്‍ അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതരുടെ എണ്ണം ആറായി. പരാഗ്വയില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു. ചിലയില്‍ ഇതുവരെ വൈറസ് ബാധിതരുടെ എണ്ണം ഏഴായി.
from mangalam.com https://ift.tt/3cI5Y2Y
via IFTTT
No comments:
Post a Comment