ഭക്ഷണവും വെള്ളവും തീര്‍ന്നു, തീരാതെ ദുരിതം; ഇറാനില്‍ കുടുങ്ങിയത് 17 ​മലയാളികള്‍ ; പൊഴിയൂരില്‍ നിന്നുള്ളവരില്‍ പലരും ഓഖി ചുഴലിക്കാറ്റില്‍ മുതലും പലിശയുമായി കടത്തില്‍ മുങ്ങിത്താണവര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 1, 2020

ഭക്ഷണവും വെള്ളവും തീര്‍ന്നു, തീരാതെ ദുരിതം; ഇറാനില്‍ കുടുങ്ങിയത് 17 ​മലയാളികള്‍ ; പൊഴിയൂരില്‍ നിന്നുള്ളവരില്‍ പലരും ഓഖി ചുഴലിക്കാറ്റില്‍ മുതലും പലിശയുമായി കടത്തില്‍ മുങ്ങിത്താണവര്‍

തിരുവനന്തപുരം: കോവിഡ് 19 െവെറസ് പടര്‍ന്നുപിടിച്ച ഇറാനില്‍ മലയാളികളായ മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി. തിരുവനന്തപുരത്തുനിന്നുള്ള 17 തൊഴിലാളികളാണ് ഇറാനിലെ അസലൂരില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് ഇവര്‍ക്കു മുറിക്കു പുറത്തിറങ്ങാന്‍പോലും കഴിയുന്നില്ല.

പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവടങ്ങളില്‍നിന്ന് മത്സ്യബന്ധന വിസയിലാണ് നാലുമാസം മുമ്പ് ഇവര്‍ ഇറാനിലേക്കു പോയത്. അസലൂരിലെ മുറിയില്‍ കുടുങ്ങിയ വിവരം ഇവര്‍ സാമൂഹികമാധ്യമം വഴിയാണ് നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. മലയാളികളും തമിഴരും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഇറാനില്‍നിന്ന് പൊഴിയൂര്‍ സ്വദേശി അരുള്‍ദാസ് അറിയിച്ചത്. മുറിക്കു പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും തീര്‍ന്നതായി ഇവര്‍ പറഞ്ഞു.

അതേസമയം 2017 ല്‍ ഓഖി ചുഴലിക്കാറ്റില്‍ വന്‍ നാശം നേരിടുകയും ഇതേ തുടര്‍ന്ന് കടത്തില്‍ മുങ്ങിത്താഴുകയും ചെയ്തവരാണ് കുടുങ്ങിക്കിടക്കുന്നവരില്‍ പൊഴിയൂരില്‍ നിന്നും പോയവരില്‍ പലരും. ചെറുവള്ളങ്ങളില്‍ പോയിരുന്ന ഇവര്‍ക്ക ്‌ജോലി നഷ്ടമായതിനെ തുടര്‍ന്ന പലിശയ്ക്ക് പണം കടം വാങ്ങിയവരാണ് ഇവരില്‍ പലരും. മുതലും പലിശയും കൊടുക്കാന്‍ കഴിയാതെ വന്നതോടെ വലിയ പ്രതീക്ഷയോടെയാണ് പലരും ഇറാനിലെ മത്സ്യബന്ധന കരാറുകള്‍ സ്വീകരിച്ച് എത്തിയത്.

രണ്ടാഴ്ചയ്ക്ക് മുമ്പാണ് പൊഴിയൂരില്‍ നിന്നുള്ളവര്‍ ഇറാനിലേക്ക് പോയത്. എന്നാല്‍ ഇവിടെ എത്തിയിട്ടും കാര്യമായി പണം അയയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നോ രണ്ടോ തവണ അയ്യായിരം രൂപയില്‍ താഴെയെ അയയ്ക്കാന്‍ കഴിഞ്ഞുള്ളൂ. പലര്‍ക്കും മുന്‍ പിടിക്കാന്‍ കടലില്‍ പോകാനായത് പോലും ഒന്നോ രണ്ടോ തവണയാണ്. മീന്‍ കുറവായതിനാല്‍ പലര്‍ക്കും ഉദ്ദേശിച്ച കൂലിയും കിട്ടിയില്ല. കിട്ടിയ മീന്‍ പോലും കാര്യമായി വിറ്റഴിക്കാനായില്ല. സൗദിയിലേക്കും ദുബായിലേക്കുമാണ് മീന്‍ എത്തിതെങ്കിലും കൊറോണ എല്ലാം തകിടം മറിച്ചു.

ഇറാനിലേക്ക് തന്നെ മടങ്ങിയ ഇവര്‍ ഇപ്പോള്‍ ഒറ്റമുറിയ്ക്കുളളില്‍ ഭക്ഷണവും വെള്ളവും പോലുമില്ലാതെ കൊറോണഭയത്തിലും കഴിയുകയാണ്. കയ്യില്‍ കരുതിയിരുന്ന പരിമിതമായി ഉപയോഗിച്ചിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്ന അവസ്ഥയിലുമാണ്. സ്‌പോണ്‍സറെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.

സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്കു മടങ്ങാനാണ് സ്‌പോണ്‍സര്‍ പറയുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി സംസാരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ഉടന്‍ സര്‍ക്കാര്‍ ബന്ധപ്പെടും. തുടര്‍ നടപടികള്‍ക്കായി നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.



from mangalam.com https://ift.tt/2I6AE01
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages