കുഴിത്തുറ : പതിമൂന്നു വയസ്സുകാരനായ ലാൽമോഹന്റെ മരണവുമായി ബന്ധപ്പെട്ട് നാലുവർഷത്തിനുശേഷം അമ്മയും ബന്ധുവും കൊലപാതക കേസിൽ അറസ്റ്റിലായി. കളിയിക്കാവിള മലയടി അല്ലച്ചിനാംവിളവീട്ടിൽ വസന്ത (49), ബന്ധുവും മലയടി സ്വദേശി ഇരട്ടകുഴിവിള വീട്ടിൽ സുബണൻ (35) എന്നിവരെയാണ് പളുകൽ പോലീസ് അറസ്റ്റു ചെയ്തത്. 2016-ൽ ആത്മഹത്യയായി പോലീസ് രജിസ്റ്റർ ചെയ്ത കേസാണ്, അന്വേഷണങ്ങൾക്കൊടുവിൽ കൊലപാതകമെന്ന് തെളിഞ്ഞത്. കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭർത്താവുമായി അകന്ന്, വസന്ത സുബണനുമായി അടുപ്പത്തിലായി. ഒരു ദിവസം സ്കൂൾ കഴിഞ്ഞു വീട്ടിലെത്തിയ ലാൽമോഹൻ, അമ്മയോടൊപ്പം സുബണനെ കണ്ടത് ചോദ്യം ചെയ്തു. പ്രകോപിതനായ സുബണൻ സമീപത്തുണ്ടായിരുന്ന ചങ്ങലയെടുത്ത് ലാൽമോഹന്റെ കഴുത്തിൽ കുരുക്കിട്ടു. മരിക്കുമെന്ന് ഉറപ്പായതോടെ അമ്മ മകന്റെ വായിൽ മയങ്ങാനുള്ള ഗുളിക ഇട്ടു വെള്ളം ഒഴിച്ചു. തുടർന്ന് മകൻ ഗുളിക കഴിച്ചു അബോധാവസ്ഥയിലായെന്നു നാട്ടുകാരെ അറിയിച്ചശേഷം പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. വർഷങ്ങൾക്കു മുമ്പ് വീടു വിട്ടിറങ്ങിയ പിതാവ് മകന്റെ മരണവാർത്ത അറിഞ്ഞ് തിരിച്ചെത്തി. മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. തുടർ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
from mathrubhumi.latestnews.rssfeed https://ift.tt/2QjuTjZ
via
IFTTT
No comments:
Post a Comment