ഒൻപതുപേർക്കുകൂടി കൊറോണ; സംസ്ഥാനത്ത് 12 പേർ രോഗമുക്തരായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 25, 2020

ഒൻപതുപേർക്കുകൂടി കൊറോണ; സംസ്ഥാനത്ത് 12 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രതീക്ഷപകർന്ന് ഇതുവരെ 12 പേർ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഒമ്പതുപേരും അടുത്തിടെ രോഗം സ്ഥിരീകരിച്ചവരാണ്. പുതുതായി ഒൻപതുപേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. എറണാകുളം-3, പാലക്കാട്-2, പത്തനംതിട്ട-2, ഇടുക്കി-1, കോഴിക്കോട്-1. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. തിങ്കളാഴ്ച 122 പേരെ നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ ദുബായിൽനിന്ന് മടങ്ങിയവരും ഓരോരുത്തർ യു.കെ.യിൽനിന്നും ഫ്രാൻസിൽനിന്നും വന്നവരുമാണ്. മൂന്നുപേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണു രോഗം പകർന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശത്തുനിന്നെത്തിയവരാണ്. എട്ടുപേർ വിദേശികൾ. 19 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പകർന്നു. സംസ്ഥാനത്താകെ 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 76,010 പേർ വീടുകളിലും 532 പേർ ആശുപത്രികളിലും. 4902 രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3465 സാംപിളുകളിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ആദ്യമരണം കോയമ്പത്തൂർ: തമിഴ്നാട്ടിൽ കൊറോണ ബാധിച്ച് ഒരാൾ മരിച്ചു. മധുരസ്വദേശിയായ 54-കാരനാണ് മരിച്ചത്. മധുര രാജാജി സർക്കാർആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. Content Highlights:Another nine new cases of coronavirus in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2JjwjH6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages