ന്യൂയോർക്ക്: കൊറോണ വൈറസ് തടയാൻ വിവിധ രാജ്യങ്ങൾ പ്രതിരോധനടപടികൾ കടുപ്പിച്ചപ്പോൾ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതായത് നൂറുകോടി പേർക്ക്. യൂറോപ്പിലെയും ഏഷ്യയിലെയും ഏതാനും രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളുമാണ് പൗരന്മാരോട് വീടുകളിൽതന്നെ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ നീക്കങ്ങൾ നിയന്ത്രിച്ചും സ്കൂളുകൾ പൂട്ടിയും ലക്ഷക്കണക്കിനുപേരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ ആവശ്യപ്പെട്ടുമാണ് ലോകം മഹാമാരിക്കെതിരേ പോരാടുന്നത്. 35 രാജ്യങ്ങളാണ് വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവിധരാജ്യങ്ങളിലായി മറ്റൊരു 60 കോടി പേർ സർക്കാരുകളുടെ ശക്തമായ നിയന്ത്രണങ്ങളിലുമാണ്. പാകിസ്താൻ അന്താരാഷ്ട്ര വിമാനസർവീസ് നിർത്തി ഇസ്ലാമാബാദ്: വൈറസ് ബാധിതർ 625 ആയതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാകിസ്താൻ. അന്താരാഷ്ട്ര വിമാനസർവീസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. തീവണ്ടി സർവീകളും കുറച്ചു. സിന്ധ് പ്രവിശ്യയിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുള്ളത്. ഇവിടെ ശനിയാഴ്ച 90 പേർക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതർ 357 ആയി. ഇറാനിൽ തീർഥാടനത്തിനുപോയി തിരിച്ചെത്തിയവരാണ് ഇതിൽ കൂടുതലും. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പൗരന്മാരോട് ആവശ്യപ്പെട്ടു. ചൈന:- രോഗബാധ: 81,008, മരണം: 3255 ഇറ്റലി:- രോഗബാധ: 47,021, മരണം: 4032 സ്പെയിൻ:- രോഗബാധ: 24,926, മരണം: 1326 ജർമനി:- രോഗബാധ: 21,652, മരണം: 73 ഇറാൻ:- രോഗബാധ: 20,610, മരണം: 1556 യു.എസ്.:- രോഗബാധ: 19,871, മരണം: 277 ഫ്രാൻസ്:- രോഗബാധ: 12,612, മരണം: 450 Content Highlights:Coronavirus US Europe Asia
from mathrubhumi.latestnews.rssfeed https://ift.tt/39az7kH
via
IFTTT
No comments:
Post a Comment