കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതിയെയും കാമുകനെയും അസമിൽനിന്ന് അറസ്റ്റ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 24, 2020

കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതിയെയും കാമുകനെയും അസമിൽനിന്ന് അറസ്റ്റ് ചെയ്തു

കാളിയാർ: നാലും ഒൻപതും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് അസം സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ട യുവതിയെ അറസ്റ്റു ചെയ്തു. യുവതിയെയും കാമുകനെയും അസമിൽനിന്നാണ് അറസ്റ്റുചെയ്തത്. ഇയാൾക്കും ഒരു കുട്ടിയുണ്ട്്. ഇവരെ അറസ്റ്റു ചെയ്തതിൽ പ്രകോപിതരായ യുവാവിന്റെ ബന്ധുക്കൾ പോലീസ് സ്റ്റേഷൻ വളഞ്ഞെങ്കിലും സി.ആർ.പി.എഫുകാരുടെ സഹായത്തോടെ ഇവരെ എയർപോർട്ടിലെത്തിക്കുകയായിരുന്നു.തൊമ്മൻകുത്ത് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി പ്രവാസിയായ ഭർത്താവ് നിർമിക്കുന്ന വീട്ടിൽ വയറിങ് ജോലിക്കുന്ന വന്ന മുപ്പത്തൊന്നുകാരനൊപ്പമാണ് പരിചയപ്പെട്ട മൂന്നാംനാൾ നാടുവിട്ടത്. ട്രെയിൻ വഴി അസമിലേക്ക് കടന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കാളിയാർ പോലീസ് എ.എസ്.ഐ. വിജേഷ്, സി.പി.ഒ. അജിത്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ഷൈലജ, ശുഭ എന്നിവർ അസമിലെത്തി യുവാവിന്റെ വീട്ടിൽനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ, യുവാവിന്റെ ബന്ധുക്കൾ ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ വളയുകയായിരുന്നു. തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പി.കെ.മധു, ദിബ്രുഗഡ്‌ എസ്.പി. ശ്രീജിത്തുമായി ഫോണിൽ ബന്ധപ്പെട്ട്, ആയുധധാരികളായ സി.ആർ.പി.എഫുകാരുടെ സഹായത്തോടെ 450 കിലോമീറ്റർ ദൂരത്തുള്ള ഗുവാഹത്തി എയർപോർട്ടിലേക്ക് സുരക്ഷിതമായെത്താൻവേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു. ഇരുവർക്കുമെതിരേ ബാലനീതി നിയമപ്രകാരം കേസെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Tf8x3B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages