കൂടത്തായി കൊലകേസ് മുഖ്യ പ്രതി ജോളി ജയിലിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 26, 2020

കൂടത്തായി കൊലകേസ് മുഖ്യ പ്രതി ജോളി ജയിലിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പയിലെ മുഖ്യ പ്രതി ജോളി ജയിലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ജോളി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആദ്യം ജില്ല ആശുപത്രിയിലേക്ക് ആയിരുന്നു ജോളിയെ എത്തിച്ചത്. അവിടെ പ്രാധമിക ചികിത്സ നല്‍കിയ ശേഷം ജോളിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് രക്തം വാര്‍ന്ന നിലയില്‍ ജോളിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ജയില്‍ അധികൃതര്‍ തന്നെ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം ഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നും സൂചനയുണ്ട്.

നേരത്തെ കൂടത്തായി കൊലപാതക പരമ്പര കേസുമായി അറസ്റ്റ് ചെയ്ത ഘടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഇതെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ കൗണ്‍സിലര്‍മാരുടെ സേവനം തേടുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/395H8YC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages