കൂടത്തായി കൊലപാതക പരമ്പര; നാലാം കുറ്റപത്രം ഇന്ന് സമർപ്പിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 2, 2020

കൂടത്തായി കൊലപാതക പരമ്പര; നാലാം കുറ്റപത്രം ഇന്ന് സമർപ്പിക്കും

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിൽ വധക്കേസിൽ തിങ്കളാഴ്ച രാവിലെ കുറ്റപത്രം സമർപ്പിക്കും. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇത് നാലാമത്തെ കേസിലാണ് താമരശ്ശേരി മുൻസിഫ്-മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. റോയ് തോമസ്, സിലി, ആൽഫൈൻ കേസുകളിൽ പോലീസ് ഇതിനകം കുറ്റപത്രം സമർപ്പിച്ചിരുന്നു. 2014 ഏപ്രിൽ 24-നാണ് ടോം തോമസിന്റെ ഭാര്യാസഹോദരനായ മാത്യു മഞ്ചാടിയിൽ മരണപ്പെട്ടത്. റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പോസ്റ്റ്മോർട്ടം ചെയ്യിക്കാൻ ആവശ്യപ്പെട്ടിരുന്ന മാത്യുവിനെ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ജോളി ഒന്നാംപ്രതിയായുള്ള കേസിൽ എം.എസ്. മാത്യു, പ്രജികുമാർ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികൾ. Content Highlights:koodathayi case, mathew manjadiyil Murder


from mathrubhumi.latestnews.rssfeed https://ift.tt/3b3GvQQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages