വീട്ടിനകത്തെ കുളിമുറിയില്‍ കുളിക്കാന്‍ അനുവദിച്ചില്ല; ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനിയുടെ വീട്ടില്‍ ജാതി വിവേചനം നേരിട്ടുവെന്ന് ചിത്രലേഖ, ദളിത്- സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ കാപട്യം പൊളിച്ചടുക്കി ചിത്രലേഖയുടെ ജീവചരിത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 18, 2020

വീട്ടിനകത്തെ കുളിമുറിയില്‍ കുളിക്കാന്‍ അനുവദിച്ചില്ല; ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനിയുടെ വീട്ടില്‍ ജാതി വിവേചനം നേരിട്ടുവെന്ന് ചിത്രലേഖ, ദളിത്- സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ കാപട്യം പൊളിച്ചടുക്കി ചിത്രലേഖയുടെ ജീവചരിത്രം

കണ്ണൂര്‍: ദളിത് സമരനായകനും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിയുടെ ഗുജറാത്തിലെ വീട്ടില്‍ തനിക്ക് ജാതി വിവേചനം നേരിട്ടുവെന്ന് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ. മേവാനി നേതൃതം നല്‍കുന്ന ദളിത് അധികാര്‍ മഞ്ച്( ആര്‍.ഡി.എം.എം.) നേതൃത്വത്തില്‍ നടന്ന റെയില്‍ സമരത്തില്‍ പങ്കെടുക്കന്‍ ഗുജറാത്തിലെത്തിയപ്പോഴാണ് സംഭവമെന്ന് കെ.എല്‍. 13 എല്‍.8527-ചിത്രലേഖയുടെ ചരിത്രം എന്ന ജീവചരിത്ര പുസ്തകത്തില്‍ പറയുന്നു.


പശുവിനെ കൊന്നു എന്ന് ആരോപിച്ച് നാല് യുവാക്കളെ ഗുജറാത്തിലെ ഉനയില്‍ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് 330 കിലോമീറ്റര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതോടെയാണ് മേവാനി രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ദളിത് സംഘടനാ നേതാക്കളുടെ മുഖം മൂടി തുറന്നുകാട്ടുക കൂടിയാണ് ചിത്രലേഖ. മേവാനിയുടെ വീട്ടിലെത്തിയ തന്നെ വീട്ടുകാര്‍ വീട്ടിനകത്തെ കുളിമുറിയില്‍ കുളിക്കാന്‍ അനുവദിച്ചില്ലെന്ന് ചിത്രലേഖ പറയുന്നു.
[IMG]

കേരളം നവോത്ഥാനത്തിന്റെയും പുരോഗമന ചിന്തയുടെയും പേരില്‍ നടിക്കുന്നത് വലിയൊരു കളവാണെന്ന് തന്റെ അനുഭവ വിവരണങ്ങളിലൂടെ ചിത്രലേഖ സ്ഥാപിക്കുന്നു. കേരളത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നത് വളരെ മൂര്‍ച്ചയോടെയാണെന്ന് ഈ അനുഭവങ്ങള്‍ തെളിയിക്കുന്നു. ദൈനംദിന ജീവിതത്തില്‍ നിരന്തരമായി ജാതി കടന്നുവരുന്ന സംസ്ഥാനമാണ് കേരളമെന്നാണ് ചിത്രലേഖ പറയുന്നത്.

ദളിത് - സ്ത്രീ വിഷയങ്ങളില്‍ ദളിത് സംഘടനകളുടെയും സ്ത്രീപക്ഷ പ്രവര്‍ത്തകരുടെയും കാപട്യം പൊളിച്ചടുക്കുന്നുണ്ട് ചിത്രലേഖ ഈ പുസ്തകത്തില്‍. അവര്‍ക്ക് തന്റെ പ്രശ്‌നം ഏറ്റെടുക്കാന്‍ സാധിക്കാത്തത് എതിര്‍പക്ഷത്ത് സി.പി.എം. ആയതുകൊണ്ടാണെന്നു ചിത്രലേഖ പറയുന്നു.

തൊഴിലിടത്തില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍, പൊതു സ്ഥാപനങ്ങളില്‍, കലാസാംസ്‌കാരിക രംഗങ്ങളില്‍, രാഷ്ട്രീയത്തില്‍, ആരാധനാലയങ്ങളില്‍ ദളിതര്‍ നിരന്തരം നേരിടുന്ന അടിച്ചമര്‍ത്തലുകള്‍, അരക്ഷിതത്വങ്ങള്‍, പ്രതീകാത്മക ഹിംസകള്‍ എല്ലാം പുസ്തകത്തിന്റെ താളുകളില്‍ കടന്നുവരുന്നു. അയ്യങ്കാളി വില്ലുവണ്ടിയോടിച്ച കേരളത്തില്‍ ദേശീപാതയിലൂടെ പുലിച്ചിയെ ഓട്ടോ ഓടിക്കാനാവില്ലെന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ ഗര്‍വിനെ പുസ്തകത്തിലൂടെ കടന്നാക്രമിക്കുന്നു.

[IMG]
ഓട്ടോ ഓടിച്ചതിന്റെ പേരില്‍ ജാതീയമായും ശാരീരികമായും സിപിഐഎം പ്രവര്‍ത്തകരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന ചിത്രലേഖയുടെ ഇതുവരെയുള്ള ജീവിത പേരാട്ടമാണ് പുസ്തകത്തിലുള്ളത്. സുരക്ഷയ്ക്കായി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഏര്‍പ്പെടുത്തിയ പോലീസില്‍നിന്നുപോലും കടുത്ത ജാതി വിവേചനം നേരിട്ടതായി ചിത്ര ലേഖ വ്യക്തമാക്കുന്നു.

ഗൂസ്‌ബെറി ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് ദളിത് സ്ത്രീ ജീവിതത്തിലെ ധീരമായ പോരാട്ട മുഖങ്ങളിലൊന്നായി ചിത്രലേഖയെ അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. പുലയസമുദായത്തില്‍ പിറന്ന ഒരു സ്ത്രീ തന്നേക്കാള്‍ മുകളിലുള്ള തീയ്യ സമുദായത്തിലെ യുവാവിനെ വിവാഹം കഴിച്ചതു മുതലാണ് ചിത്രലേഖ സമൂഹത്തിന്റെ ഇരയാക്കപ്പെട്ടതെന്നാണ് പുസ്തം ചൂണ്ടിക്കാട്ടുന്നത്.

2005ല്‍ സി.പി.എം,. പ്രവര്‍ത്തകര്‍ ചിത്രലേഖയുടെ ഓട്ടോ നശിപ്പിച്ചതുമുതല്‍ തുടരുന്ന ആക്രമണം ചിത്രലേഖയെ ഇന്നും വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലും ഇംഗ്ലീഷിലും പുസ്തകം പ്രസിദ്ധീകരിക്കും.



from mangalam.com https://ift.tt/2SCptSL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages