പത്തനംതിട്ട: പ്രായപൂര്‍ത്തിയായ മകളെ പിതാവും കൂട്ടുകാരനും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് മാതാവ് നല്‍കിയ കേസില്‍ പിതാവിനെയും കൂട്ടുകാരനെയും നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ച കോടതി അമ്മയ്‌ക്കെതിരേ വ്യാജപരാതിക്ക് കേസെടുത്തു. പത്തനംതിട്ട പോക്‌സോ കോടതിയില്‍ ഉണ്ടായ കേസില്‍ പെണ്‍കുട്ടികളുടെ മാതാവ് ഭര്‍ത്താവിനോടുള്ള വിരോധം മൂലം നല്‍കിയ വ്യാജപരാതിയാണെന്ന് കുട്ടികളുടെ മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചാണ് കോടതി ഉത്തരവിട്ടത്.
പിതാവിന്റെ കൂട്ടുകാരനെ പ്രതി ചേര്‍ത്തത് കുട്ടികളുടെ അമ്മാവനുമായുള്ള മുന്‍ വൈരാഗ്യത്തിന്റെ പേരിലുമാണെന്ന് കോടതി കണ്ടെത്തി. ഒന്‍പതു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നായിരുന്നു പിതാവിനെതിരേ മാതാവ് പരാതി നല്‍കിയത്. എന്നാല്‍ അമ്മയെ വിസ്തരിക്കുകയും കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയം ആക്കുകയും ചെയ്തതില്‍ നിന്നും പിതാവിന്റെ നിരപരാധിത്വം കോടതിക്ക് ബോദ്ധ്യപ്പെട്ടു. പിതാവിനെതിരേ മൊഴി കൊടുക്കാന്‍ മാതാവ് മകളെ പ്രേരിപ്പിച്ചതായും കണ്ടെത്തിയതോടെയാണ് വ്യാജ പരാതിയില്‍ മാതാവിനെതിരേ കേസെടുത്തത്.
കുടുംബവഴക്കിനെ തുടര്‍ന്ന് 2016 മുതല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പിണക്കത്തിലും പിരിഞ്ഞു താമസിക്കുകയുമാണ്. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മാതാവിനൊപ്പവും മറ്റൊരാള്‍ പിതാവിനൊപ്പവുമാണ് താമസിക്കുന്നത്. ഇതില്‍ മാതാവിനൊപ്പമുള്ള കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്നായിരുന്നു മാതാവിന്റെ പരാതി. കൂട്ടത്തിലുള്ള കുട്ടിയെ കൊണ്ട് പിതാവിനെതിരേ മൊഴി കൊടുക്കുകയും മറ്റേ കുട്ടിയെ കൂടി പീഡിപ്പിച്ചതായി പറയുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ പിതാവിനൊപ്പം ഉള്ള കുട്ടി മൊഴി നല്‍കാതിരിക്കുകയും മാതാവ് തന്റെ കൂട്ടത്തിലുള്ള പെണ്‍കുട്ടിയെ കൊണ്ടു മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതായും കോടതി കണ്ടെത്തി.
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ നേരത്തേ തന്നെ ഭര്‍ത്താവിനെതിരേ പന്തളം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പിതാവിന്റെ സുഹൃത്തിനെതിരേയും പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ അമ്മാവനുമായി ഇയാള്‍ക്ക് നേരത്തേ ഉണ്ടായിരുന്ന പ്രശ്‌നം മൂലമാണ് അച്ഛന്റെ സുഹൃത്തിനെയും ഉള്‍പ്പെടുത്തിയതെന്നും വ്യക്തമായി.
from mangalam.com https://ift.tt/2Tl6ECJ
via IFTTT
No comments:
Post a Comment