വീട്ടില്‍നിന്ന് പണം നിക്ഷേപിക്കാം: വാതില്‍പ്പടി ബാങ്കിങ്ങുമായി തപാൽവകുപ്പ്; മഹാലോഗിൻ നാളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 17, 2020

വീട്ടില്‍നിന്ന് പണം നിക്ഷേപിക്കാം: വാതില്‍പ്പടി ബാങ്കിങ്ങുമായി തപാൽവകുപ്പ്; മഹാലോഗിൻ നാളെ

കേളകം: വീടുകളിൽനിന്നുതന്നെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കി തപാൽ വകുപ്പ്. പോസ്റ്റുമാൻ വീടുകളിലെത്തി നിക്ഷേപം സ്വീകരിക്കുകയും നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള സംവിധാനങ്ങളടങ്ങിയ ഇന്ത്യാ പോസ്റ്റ് പേമെന്റ് സിസ്റ്റം (ഐ.പി.പി.എസ്.) സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. അതിനായി ഒരുദിവസംകൊണ്ട് ഒരുലക്ഷം ഇന്ത്യാ പേമെന്റ് ബാങ്ക് അക്കൗണ്ടുകൾ സമാഹരിക്കാൻ മഹാലോഗിൻ നടത്തും. ബുധനാഴ്ച സംസ്ഥാന വ്യാപകമായാണ് അക്കൗണ്ട് സമാഹരണം. പോസ്റ്റുമാൻ മുഖേനയും അക്കൗണ്ടുകൾ തുറക്കാനാകും. അക്കൗണ്ട് തുറക്കാൻ ഇത്രമാത്രം അക്കൗണ്ട് തുറക്കുന്നതിനായി ആധാർ നമ്പർ മാത്രം മതി. ഫോൺ നമ്പറിലേക്ക് വരുന്ന ഒ.ടി.പി.യും വിരലടയാളവും 100 രൂപയും (ഈ തുക പിൻവലിക്കാം) നൽകിയാൽ അക്കൗണ്ട് തുടങ്ങാം. അപ്പോൾതന്നെ മൊബൈൽ ഫോണിൽ എ.ഇ.പി.എസ്. (ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം) ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ബാങ്കിങ് സേവനങ്ങൾ ആസ്വദിക്കാം. അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. പാസ് ബുക്കോ, എ.ടി.എം. കാർഡോ മറ്റു കടലാസുകളോ ഉണ്ടാവില്ല. നിലവിൽ തപാൽവകുപ്പിന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുള്ളവർക്കും ഐ.പി.പി.എസ്. അക്കൗണ്ടുകൾ തുടങ്ങാം. നിലവിലെ അക്കൗണ്ട് മാറ്റാനുള്ള സൗകര്യവുമുണ്ട്. വൈദ്യുതിബിൽ, മൊബൈൽ റീച്ചാർജ് തുടങ്ങി ബാങ്കുകളുടെ മൊബൈൽ ആപ്പ് നൽകുന്ന എല്ലാ സേവനങ്ങളും കിട്ടും. മറ്റു ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറാം. പ്രത്യേക സർവീസ് ചാർജോ പരിധികളോ ഇല്ല. ഒരു ദിവസം എത്ര ഇടപാടുകൾ വേണമെങ്കിലും നടത്താം. പണമിടപാടുകൾക്ക് പരിധികളില്ലെങ്കിലും ഓരോദിവസവും ലക്ഷത്തിൽ കൂടുതൽ ബാലൻസ് വെക്കാനാവില്ല.


from mathrubhumi.latestnews.rssfeed https://ift.tt/38x1utH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages