കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കും. െഹെക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ മുഖേന ഈയാഴ്ചതന്നെ ഹര്‍ജി സമര്‍പ്പിക്കുമെന്നാണു വിവരം. കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ നാലു മാസത്തോളമായി വിജിലന്‍സ് കാത്തിരുന്ന അനുമതി ഗവര്‍ണറില്‍ നിന്നും ലഭ്യമാകുകയും ചെയ്തിട്ടുണ്ട്.
ഗവര്‍ണര്‍ അനുമതി നല്‍കുന്നപക്ഷം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാനുള്ള തയാറെടുപ്പുകള്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് നേരത്തേ തുടങ്ങിയിരുന്നു. ചോദ്യംചെയ്യല്‍ െവെകില്ലെങ്കിലും അറസ്റ്റ് ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നോ രണ്ടോ തവണ ചോദ്യംചെയ്‌തേക്കും. അറസ്റ്റിന്റെ കാര്യം അപ്പോഴേ തീരുമാനിക്കൂ. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് അഭിപ്രായം തേടിയതിനു ശേഷമായിരിക്കും വിജിലന്‍സ് മുന്നോട്ടുനീങ്ങുക. അറസ്റ്റില്ലെങ്കില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ നേരിട്ടു റിപ്പോര്‍ട്ട് നല്‍കും.
കരാറുകാരനു മുന്‍കൂര്‍ പണം അനുവദിച്ചതില്‍ പങ്ക് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിലിജന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. കരാര്‍ ആര്‍.ഡി.എസ്. കമ്പനിക്കു ലഭിക്കാനായി ടെന്‍ഡറില്‍ ക്രമക്കേടു കാട്ടി, ചട്ടം മറികടന്ന് 8.25 കോടി രൂപ മുന്‍കൂറായി നല്‍കി, പലിശ ഈടാക്കിയില്ല എന്നിവയാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍. അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജും ഒന്നാംപ്രതിയും ആര്‍.ഡി.എസ്. കമ്പനിയുടമയുമായ സുമിത് ഗോയലും നല്‍കിയ മൊഴികളാണ് ഇബ്രാഹിം കുഞ്ഞിനു വിനയായത്.
മന്ത്രിയാണു പണം മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടതെന്നു സൂരജ് മൊഴി നല്‍കിയിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ആര്‍.ബി.ഡി.സി) എം.ഡിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷാണു തുക അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തതെന്നും സൂരജ് മൊഴി നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെയും ആര്‍.ബി.ഡി.സിയിലെയും ജീവനക്കാരും ഇബ്രാഹിംകുഞ്ഞിനെതിരേ മൊഴി നല്‍കിയിട്ടുണ്ട്. ഡി.എം.ആര്‍.സിക്കു കൊടുക്കാനിരുന്ന കരാര്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഏറ്റെടുത്തതു മുതല്‍ എല്ലാം നിയന്ത്രിച്ചത് ഇബ്രാഹിം കുഞ്ഞാണെന്നാണ് ഇവരുടെ മൊഴി.
അനുമതി രേഖാമൂലം ലഭിച്ചാലുടന്‍ ചോദ്യംചെയ്യലിനായി ഇബ്രാഹിം കുഞ്ഞിനെ വിളിച്ചുവരുത്തും. സിറ്റിങ് എം.എല്‍.എയായതിനാല്‍ നിയമസഭാ സമ്മേളനം നടക്കുന്ന കാലത്താണെങ്കില്‍ സ്പീക്കറുടെ അനുമതിയും വിജിലന്‍സിന് വാങ്ങേണ്ടിവരും. കരാറിലില്ലാത്ത പണം അഡ്വാന്‍സ് നല്‍കുന്നതിനെ ചില ഉദ്യോഗസ്ഥര്‍ രേഖാമൂലം എതിര്‍ത്തെങ്കിലും തുക അനുവദിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നത്രേ.
ഇതുവഴി ഖജനാവിന് 54 ലക്ഷം രൂപ നഷ്ടമായെന്നു സി.എ.ജി. കണ്ടെത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ അദ്ദേഹത്തിനെതിരേ കണ്ടെത്തിയ തെളിവുകളെന്തെന്ന് ഗവര്‍ണറുടെ ഓഫീസ് ആരാഞ്ഞിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്.പി. രാജ്ഭവനു െകെമാറി. അവ പരിശോധിച്ചതിനു ശേഷം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടാണു ഗവര്‍ണര്‍ തീരുമാനമെടുത്തത്.
ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തില്‍ അനുമതിക്കു കാത്തിരിക്കുകയാണെന്ന് നേരത്തേ െഹെക്കോടതി പാലാരിവട്ടം പാലം കേസ് പരിഗണിച്ച വേളയില്‍ വിജിലന്‍സ് അറിയിച്ചിരുന്നു. പാലം നിര്‍മാണത്തിനു കരാറെടുത്ത കമ്പനിക്ക് അനധികൃതമായി മൊബിെലെസേഷന്‍ അഡ്വാന്‍സ് നല്‍കിയതു ക്രമക്കേടാണെന്ന കേസിലാണ് നിയമ നടപടികള്‍ നടക്കുന്നത്.
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇബ്രാഹിം കുഞ്ഞിനെതിരേയുണ്ട്. നോട്ട് നിരോധിച്ച കാലത്ത് ഒരു പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചെടുത്തെന്ന പരാതിയാണ് െഹെക്കോടതിയിലുള്ളത്. ഇതും പാലാരിവട്ടം പാലം അഴിമതിക്കേസും ചേര്‍ത്ത് അന്വേഷിക്കണമെന്ന ഹര്‍ജിയും നിലവിലുണ്ട്. പാലം നിര്‍മാണത്തിലെ അഴിമതിയിലൂടെ കിട്ടിയ പണമാണു പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചതെന്നാണു ഹര്‍ജിയിലെ ആരോപണം.
from mangalam.com https://ift.tt/36XJJlz
via IFTTT
No comments:
Post a Comment