കൊല്ലത്ത് കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി ; വീടിനോട് ചേര്‍ന്ന പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 27, 2020

കൊല്ലത്ത് കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി ; വീടിനോട് ചേര്‍ന്ന പുഴയില്‍ മുങ്ങിമരിച്ച നിലയില്‍

കൊല്ലം: വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. നാടിനെയാകെ കണ്ണീരിലാഴ്ത്തി ഏഴുവയസ്സുകാരിക്ക് വേണ്ടിയുള്ള തെരച്ചില്‍ 20 മണിക്കൂര്‍ പിന്നിടുമ്പോള്‍ വീട്ടില്‍ നിന്നും 70 മീറ്റര്‍ മാത്രം അകലെയുള്ള പള്ളിമണ്‍ ആറ്റില്‍ നിന്നും മുങ്ങിമരിച്ച നിലയില്‍ ദേവനന്ദയുടെ മൃതദേഹം മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെത്തുകയായിരുന്നു. കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് പുഴയില്‍ നിന്നും കിട്ടിയ മൃതദേഹത്തിലുള്ളതും. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ബാക്കി നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു കുട്ടിയെ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായത്. ഇന്നലെ മുതല്‍ കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് വ്യാപക തെരച്ചിലാണ് നടത്തിക്കൊണ്ടിരുന്നത്. അന്വേഷണത്തിന് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു വിപുലമായ അന്വേഷണമായിരുന്നു പോലീസും നടത്തിയത്. അതിനിടയിലാണ് ഇന്ന് രാവിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കുട്ടിയെ കാണാതായത് മുതല്‍ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും റെയില്‍വേ, ബസ് സ്റ്റാന്റുകളിലുമെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനയില്ല. െസെബര്‍ വിദഗ്ധരടക്കം വിപുലമായ സംഘവുമായി പോലീസ് വിപുലമായ അന്വേഷണത്തിനിടെ നാടാകെ പ്രാര്‍ഥനയോടെയുള്ള കാത്തിരിക്കുകയായിരുന്നു.

ഇന്ന് രാവിലെ കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷനും മൊഴിയെടുത്തിരുന്നു. കൊല്ലം നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍ മുക്ക് ധനേഷ് ഭവനില്‍ പ്രദീപ്കുമാര്‍-ധന്യ ദമ്പതികളുടെ മകളാണ് ഏഴു വയസ്സുകാരി ദേവനന്ദ. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് പ്രദീപ് കുമാര്‍ ഇന്ന് നാട്ടിലെത്തും. കുടവട്ടൂര്‍ വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം €ാസ് വിദ്യാര്‍ഥിനിയാണു ദേവനന്ദ. ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല. മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാന്‍ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങള്‍ അലക്കാന്‍ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോള്‍ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതില്‍ പാതി തുറന്നുകിടന്നിരുന്നു.

അയല്‍ക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചു. വീടിനടുത്തുള്ള പള്ളിക്കലാറ്റില്‍ അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തി. ഡോഗ് സ്‌ക്വാഡുമെത്തി. വീട്ടില്‍ നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ നായ ആറിനു കുറുകെ നിരത്തിയിട്ട മണല്‍ചാക്കുകള്‍ കടന്നു മറുകരയില്‍ 200 മീറ്ററോളം അകലെ ആളില്ലാത്ത വീടിന്റെ വരാന്തയില്‍ കയറി. തുടര്‍ന്ന് അരക്കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തിനിന്നു. പോലീസും നാട്ടുകാരും നെടുമണ്‍കാവ് ആറിന്റെ ഇരുകരകളിലുമുള്ള പൊന്തക്കാടുകളിലും തെരച്ചില്‍ നടത്തി.



from mangalam.com https://ift.tt/2w8Tv7Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages