ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി (സി.എം.ഡി.) രാജീവ് ബൻസലിനെ നിയമിച്ചതായി പഴ്സണൽ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 1988 ബാച്ച് നാഗാലാൻഡ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. ഇപ്പോൾ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി. അഡീഷണൽ സെക്രട്ടറിയുടെ പദവിയും ശമ്പളവുമാണ് എയർ ഇന്ത്യ സി.എം.ഡി. എന്ന നിലയിൽ ഇദ്ദേഹത്തിനു ലഭിക്കുക. അശ്വനി ലൊഹാനി വിരമിച്ച ഒഴിവിലാണു നിയമനം. Content Highlights:RajivBansal appointed as Chief of Air India
from mathrubhumi.latestnews.rssfeed https://ift.tt/2StjLTf
via
IFTTT
No comments:
Post a Comment