ന്യൂഡല്‍ഹി: ഇന്ത്യ ആകാംഷയോടെ കാത്തിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രണ്ടു ലക്ഷത്തോളം വരുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ ആദ്യ ഫല സൂചനകളില്‍ ആപ്പാണ് മുന്നില്‍. 45 സീറ്റുകളിലെ നിലവാരം പുറത്തുവരുമ്പോള്‍ ബിജെപി 12സീറ്റുകളിലും ആംആദ്മിപാര്‍ട്ടി 33 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. രണ്ടു തവണ ഭരിച്ച കോണ്‍ഗ്രസ് ഒരിടത്തും മുന്നിലില്ല.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിട്ടു നില്‍ക്കുകയാണ്. പ്രായം 80 കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് ഉപയോഗിക്കാം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഫലമായി ഏകദേശം രണ്ടര ലക്ഷം പോസ്റ്റല്‍ വോട്ടുകള്‍ ഇത്തവണയുണ്ടെന്നാണ് വിലയിരുത്തല്‍. മുസ്തഫാ ബാദില്‍ ആപ്പും രോഹിണിയില്‍ ബിജെപിയും മുന്നിട്ടു നില്‍ക്കുന്നതായിട്ടാണ് ആദ്യ ഫല സൂചന. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 62.59 ശതമായിരുന്നു പോളിങ്.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ പട്പട് ഗഞ്ചിലാണ് മനീഷ് സിസോദിയ മുന്നിട്ടു നില്‍ക്കുന്നത്. ആകെ 70 നിയമസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. വോട്ടെടുപ്പ് അവസാനിച്ചു മണിക്കൂറുകള്‍ പിന്നിട്ടിട്ടിട്ടും വോട്ടിങ് ശതമാനം കൃത്യമായി പുറത്തുവിടാതിരുന്ന കമ്മിഷന്റെ നടപടിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു.
ആത്മവിശ്വാസത്തോടെയാണ് ബിജെപിയും ആംആദ്മി പാര്‍ട്ടിയും നില്‍ക്കുന്നത്. ജയമുറപ്പെന്ന് ബിജെപി പറഞ്ഞു. ഫലത്തില്‍ ആശങ്കയില്ലെന്നും 55 സീറ്റുകള്‍ കിട്ടിയാലും അത്ഭുതമില്ലെന്നും മനോജ് തിവാരി വ്യക്തമാക്കി. എക്സിറ്റ് പോള്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് എഎപി. നേരത്തേ എഎപിയ്ക്ക് 50-60 സീറ്റുകള്‍ കിട്ടാനിടയുണ്ടെന്നാണ് എക്സിറ്റ്പോളുകള്‍ പ്രവചിച്ചത്.
from mangalam.com https://ift.tt/2He5ovy
via IFTTT
No comments:
Post a Comment