തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സര്‍ക്കാര്‍ സിഎജിയെ കണക്കുകള്‍ ബോധ്യപ്പെടുത്തണമെന്നും, ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.
സിഎജിയെ കണക്കുകള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത് മുഖ്യമന്ത്രിക്കുള്‍പ്പെടെ പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്താന്‍ കാരണമാകും. അങ്ങനെയെങ്കില്‍ അടുത്ത നടപടികളിലേക്ക് കേന്ദ്രത്തിന് നീങ്ങേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.
from mangalam.com https://ift.tt/39TajhO
via IFTTT
No comments:
Post a Comment