കളിപ്പാട്ടം വിദേശിയെങ്കിൽ കളി കാര്യമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 1, 2020

കളിപ്പാട്ടം വിദേശിയെങ്കിൽ കളി കാര്യമാകും

ന്യൂഡൽഹി: ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവയിൽ വൻ വർധന. ഏറെയും ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്ന സാധനങ്ങൾ അടക്കിവാഴുന്ന രംഗത്താണ് കസ്റ്റംസ് തീരുവ ഇരട്ടിയോളം കൂട്ടിയത്. ഇറക്കുമതി ചെയ്യുന്ന ചില കളിപ്പാട്ടങ്ങൾക്ക് 20-ൽ നിന്ന് 60 ശതമാനമായാണ് തീരുവ കൂട്ടിയത്. രാജ്യത്ത് കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നതും കണക്കിലെടുത്താണ് വിവിധ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടിയത്. ചൈനീസ് ഉത്പന്നങ്ങൾ വിപണി അടക്കിവാഴുന്ന മുച്ചക്ര സൈക്കിൾ, സ്കൂട്ടർ, പെഡൽ കാർ, ചക്രമുള്ള മറ്റു കളിപ്പാട്ടങ്ങൾ, പാവകൾ, കുട്ടികൾക്കുള്ള പസിൽ ഗെയിമുകൾ എന്നിവയ്ക്കെല്ലാം 20 ശതമാനത്തിൽ നിന്ന് 60 ശതമാനമാണ് കസ്റ്റംസ് തീരുവ കൂട്ടിയത്. ഈ മേഖലയിൽ വിദേശ ഉത്പന്നങ്ങൾക്കുള്ള ആധിപത്യം കുറയ്ക്കാൻ ഇത് ഇടയാക്കിയേക്കും. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ ഇനി അഞ്ച് ശതമാനം ആരോഗ്യ സെസ് നൽകണം. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യ നിർമാണത്തിനാകും ഇങ്ങനെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കുക. പുകയില ഉത്പന്നങ്ങൾക്ക് ദേശീയദുരന്ത തീരുവ എന്ന നിലയ്ക്ക് എക്സൈസ് തീരുവ ഏർപ്പെടുത്താനും പദ്ധതിയുണ്ട്. അതേസമയം, ബീഡിക്ക് നിരക്കിൽ മാറ്റമില്ല. പത്രക്കടലാസിനും ലൈറ്റ്- വെയിറ്റ് കോട്ടഡ് പേപ്പറിനും കസ്റ്റംസ് തീരുവ 10 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കി. അച്ചടി മാധ്യമങ്ങളുടെ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. Content Highlights: Chinese toys


from mathrubhumi.latestnews.rssfeed https://ift.tt/2u1Z1IU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages