അവർ ഇനി ഓർമ... ഹൃദയം തകര്‍ന്ന് പ്രവീണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 2, 2020

അവർ ഇനി ഓർമ... ഹൃദയം തകര്‍ന്ന് പ്രവീണ്‍

കോട്ടയം: നാടിനെ നടുക്കിയ കുറവിലങ്ങാട് വാഹനാപകടത്തിൽ മരിച്ച അഞ്ചുപേർക്കും ഹൃദയം നുറുങ്ങിയ വേദനയോടെ വീട്ടുകാരും നാട്ടുകാരും വിടചൊല്ലി. തിരുവാതുക്കൽ ഉള്ളാട്ടിൽ കെ.കെ.തമ്പി(68), ഭാര്യ വൽസല(65), തമ്പിയുടെ മകൻ പ്രവീണിന്റെ ഭാര്യ പ്രഭ(40), മകൻ അർജുൻ(അമ്പാടി-19), പ്രഭയുടെ അമ്മ തിരുവാതുക്കൽ ആലുന്തറ ഉഷ (60) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച ഒരേ ശ്മശാനത്തിൽ സംസ്കരിച്ചു. പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ ഞായറാഴ്ച തിരുവാതുക്കലിലെ വീട്ടിലേക്ക് ആളുകളെത്തി. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹങ്ങൾ രാവിലെ ഏഴരയോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങി. അഞ്ച് ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. ഉറ്റവരുടെ മൃതദേഹത്തിനരികിൽ വിങ്ങിപ്പൊട്ടുന്ന തമ്പിയുടെയും വത്സലയുടെയും മകൾ ഇന്ദുലേഖ വരുന്നവഴിക്ക് തിരുവാതുക്കൽ ആലുന്തറ വീട്ടിൽ 10 മിനിറ്റോളം ഉഷയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. പിന്നീട് എല്ലാവരുടെയും മൃതദേഹങ്ങൾ തിരുവാതുക്കലെ വീടിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ എത്തിച്ചു. അഞ്ചുപേരുടെയും മൃതദേഹം എത്തിച്ചതോടെ ദുഃഖം അണപൊട്ടി. തമ്പിയുടെയും വൽസലയുടെയും മക്കളായ പ്രവീണും ഇന്ദുലേഖയും നിറകണ്ണുകളോടെ സാക്ഷികളായി. മതചടങ്ങുകൾക്കുശേഷം 11.15-ഓടെ അഞ്ച് മൃതദേഹങ്ങളും വേളൂർ എസ്.എൻ.ഡി.പി. യോഗം 31-ാം നമ്പർ ശ്മശാനത്തിൽ സംസ്കരിച്ചു. പ്രവീണും ഉഷയുടെ അനുജത്തി ലതയുടെ മകൻ വൈശാഖും ചേർന്ന് അന്ത്യകർമങ്ങൾ ചെയ്തു. Content Highlights:Kottayam Kalikavu accident, five deaths, praveen loses family


from mathrubhumi.latestnews.rssfeed https://ift.tt/2RPDNXI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages