അയൽവാസികളായ വീട്ടമ്മയും ഗൃഹനാഥനും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 16, 2020

അയൽവാസികളായ വീട്ടമ്മയും ഗൃഹനാഥനും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

ആറ്റിങ്ങൽ: അയൽവാസികളായ വീട്ടമ്മയെയും ഗൃഹനാഥനെയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. ആറ്റിങ്ങൽ കടുവയിൽ ശാന്താമന്ദിരത്തിൽ വാടകയ്ക്ക് താമസിക്കുന്ന ബിജുകുമാറിന്റെ ഭാര്യ ശാന്തികൃഷ്ണ (36), കടുവയിൽ മണിമന്ദിരത്തിൽ കെ.ഷിനു (സന്തോഷ്കുമാർ-38) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ഓടെ പണിതീരാത്ത വീടിനുള്ളിലെ മേൽക്കൂരയിൽ കെട്ടിത്തൂങ്ങിയനിലയിലാണ് ഷിനുവിനെ കണ്ടത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഷാൾ കഴുത്തിൽ കുരുങ്ങി കട്ടിലിൽ കിടക്കുന്ന നിലയിലാണ് ശാന്തികൃഷ്ണയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ശാന്തികൃഷ്ണയും ഷിനുവും വളരെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കുടുംബവീടിന് പിറകിലായി പുതുതായി നിർമിക്കുന്ന വീടിനുള്ളിൽ കെട്ടിത്തൂങ്ങിയ നിലയിൽ ഷിനുവിനെ ഞായറാഴ്ച 11.30-ഓടെ അമ്മ രാധാമണിയമ്മ കണ്ടു. ഇവരുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി. ശാന്തികൃഷ്ണയുടെ കുടുംബവീട് ഇതിന് തൊട്ടടുത്താണ്. ബഹളം കേട്ട് ശാന്തികൃഷ്ണയുടെ അമ്മ പ്രസന്നയും ഇവിടെയെത്തി. ഇവർ ഓടി മകൾ താമസിക്കുന്ന വീട്ടിൽകയറി നോക്കുമ്പോൾ കഴുത്തിൽ ഷാൾ ചുറ്റിയനിലയിൽ ശാന്തികൃഷ്ണയെ കണ്ടെത്തി. ഉടൻതന്നെ ഒരു ഓട്ടോറിക്ഷയിൽ നാട്ടുകാരുടെ സഹായത്തോടെ ശാന്തികൃഷ്ണയെ വലിയകുന്ന് താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. ഷിനുവിന് ജീവനുണ്ടെന്ന് തോന്നിയതിനെത്തുടർന്ന് നാട്ടുകാർ ഉടൻ തന്നെ അഴിച്ചിറക്കി ആറ്റിങ്ങലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. എന്നാൽ ഇരുവരും അതിനോടകം മരിച്ചിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പി. ബി.അശോകൻ, ആറ്റിങ്ങൽ ഡിവൈ.എസ്.പി. പി.വി.ബേബി, എസ്.എച്ച്.ഒ. വി.വി.ദിപിൻ, എസ്.ഐ. സനൂജ് എന്നിവരുടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയശേഷം ഷിനു ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. പി.വി.ബേബി പറഞ്ഞു. കൊലപാതകത്തിന്റേതായ സൂചനകളാണ് ശാന്തികൃഷ്ണയുടെ മൃതദേഹത്തിലും വീടിനുള്ളിലും ഉള്ളത്. മൃതദേഹപരിശോധനാഫലം വന്നശേഷമേ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും ഡിവൈ.എസ്.പി. വ്യക്തമാക്കി. കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ സി.ഡി.എസ്. അംഗമാണ് ശാന്തികൃഷ്ണ. ഭർത്താവ് ബിജുകുമാർ വിദേശത്താണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഷിനു റോഡ്റോളർ ഡ്രൈവറാണ്. വിജിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ഇയാളുടേത് പ്രണയവിവാഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. Content Highlights:neighbors found dead Attingal thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/2SPpXnh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages