കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു; ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 1, 2020

കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു; ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍

കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും മടങ്ങി എത്തിയയാളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇദ്ദേഹം ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ ആണെന്നും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. എന്നാല്‍ എവിടെയുള്ള ആള്‍ക്കാണ് കൊറോണ വൈറസ് ബധിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

അതേസമയം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡിലാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം പരിശോധനയ്ക്കായി അയച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിളിന്റെ ഫലം ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷണത്തില്‍ കഴിയുന്ന മറ്റാര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 22 പേരാണ് നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് 1793 പേരും. ഇന്ന് തൃശൂരില്‍ നിന്ന് അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ പൂനെയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് നാളെ ആലപ്പുഴയില്‍ എത്തും.

കൊറോണ സ്ഥിരകീരിച്ച പെണ്‍കുട്ടിയുമായി ഇടപഴകിയ കൂടുതല്‍ പേരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇതിനിടെ ചൈനയില്‍ നിന്നെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കരുതല്‍ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഈ വിദ്യാര്‍ത്ഥിയുടെ സാമ്പിള്‍ പൂനെയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ സിംഗ്ജിയാംഗില്‍ നിന്നുള്ള 12 മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/3b2Lkdh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages