ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു 'പ്രതിഷേധ ക്ഷണം'. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഴ്ചകളായി പ്രതിഷേധം നടത്തിവരുന്ന ഡല്‍ഹി ഷഹീന്‍ബാഗ് പ്രതിഷേധക്കാരാണ് പ്രണയദിനം അവര്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി മോഡിയെ ക്ഷണിച്ചിരിക്കുന്നത്.
സിഎഎയും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 15 മുതല്‍ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. മോഡി എത്തിയാല്‍ പ്രധാനമന്ത്രി്കായി സര്‍പ്രൈസ് ഗിഫ്റ്റും പ്രണയഗാനങ്ങളും പ്രതിഷേധക്കാര്‍ ഒരുക്കിയിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങള്‍ വഴിയും മോഡിയെ ക്ഷണിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. 'പ്രധാനമന്ത്രി മോഡി., ഷഹീന്‍ബാഗിലേക്ക് ദയവായി എത്തുക, താങ്കള്‍ക്കുള്ള സമ്മാനം സ്വീകരിക്കുക. ഞങ്ങളോട് സംസാരിക്കുക..'ഇത്തരത്തില്‍ സന്ദേശമാണ് പ്രചരിക്കുന്നത്. പ്രധാനമന്ത്രിയോ, ആഭ്യന്തര മന്ത്രി അമിത് ഷായോ അതല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ഇവിടേക്ക് എത്താം, തങ്ങളുമായി സംസാരിക്കാം.. സിഎഎ തങ്ങള്‍ക്കെതിരല്ലെന്ന് തങ്ങളെ മനസിലാക്കിത്തരാന്‍ കഴിഞ്ഞെങ്കില്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്നും.. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരിലൊരാളായ സയിദ് തസീര്‍ അഹ്മ്മദ് പ്രതികരിച്ചു.
from mangalam.com https://ift.tt/2UMHxLr
via IFTTT
No comments:
Post a Comment