കഴിഞ്ഞ ദിവസമാണ് മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് ഏഴ് മണിക്കൂറോളം വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ തടഞ്ഞു വയ്ക്കുകയും ജീവനക്കാര്‍ അസഭ്യം പറയുകയും ചെയ്തത്. ഇഈപ്പോള്‍ ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വീട്ടമ്മ രംഗത്ത് എത്തിയിരിക്കുകയാണ്. ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞതായി വീട്ടമ്മ പറഞ്ഞു. മരുന്ന് കഴിച്ച് തളര്‍ന്നുവീഴാറായ തനിക്ക് കരഞ്ഞ് പറഞ്ഞിട്ടും കുടിവെള്ളം പോലും നല്‍കിയില്ല. ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചെയ്യാത്ത തെറ്റിന് കടുത്ത ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച് പലവട്ടം ചിന്തിച്ചതായും യുവതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പറഞ്ഞു.
from mangalam.com https://ift.tt/2uFgib7
via IFTTT
No comments:
Post a Comment