ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്ത് അനധികൃത പണപ്പിരിവ് ; സിപിഐ നോമിനിയായ ബോര്‍ഡ് അംഗത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടയാള്‍ ; പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ട് പോലും രക്ഷയില്ല...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 9, 2020

ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്ത് അനധികൃത പണപ്പിരിവ് ; സിപിഐ നോമിനിയായ ബോര്‍ഡ് അംഗത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടയാള്‍ ; പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ട് പോലും രക്ഷയില്ല...!!

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനം കേന്ദ്രീകരിച്ച് അനധികൃത പണപ്പിരിവ്. സി.പി.ഐ. നോമിനിയായ ബോര്‍ഡ് അംഗം കെ.എസ്. രവിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ നേതൃത്വത്തില്‍ പണപ്പിരിവു നടക്കുന്നതായാണ് ആരോപണം. കര്‍ശന നടപടിയെടുക്കണമെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബോര്‍ഡ് അംഗത്തോട് ആവശ്യപ്പെട്ടിട്ടുംഫലമില്ല. സി.പി.ഐയുടെ തൊഴിലാളി സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്നാണു കാനം ഇക്കാര്യത്തില്‍ ഇടപെട്ടത്.

അനധികൃത പിരിവിനെതിരേ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരും കരാറുകാരും അധ്യാപകരും നിരവധി പരാതികള്‍ സമര്‍പ്പിച്ചിട്ടും ചെറുവിരല്‍ അനക്കാന്‍ ബോര്‍ഡ് അംഗം തയാറാകാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ദേവസ്വം ബോര്‍ഡില്‍ അംഗമായിരുന്ന ശങ്കര്‍ദാസിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ചിലര്‍ അന്ന് ഇത്തരത്തില്‍ പിരിവ് നടത്തിയിരുന്നു. പരാതി വന്നപ്പോള്‍ ശങ്കര്‍ദാസ് കുറ്റക്കാരെ മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതില്‍പ്പെട്ട ഒരാളാണ് ഇപ്പോള്‍ പിരിവിനു നേതൃത്വം നല്‍കുന്നതെന്നും തൊഴിലാളി സംഘടനയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ചാണ് ഇയാള്‍ പുതിയ ബോര്‍ഡ് അംഗത്തിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ കടന്നുകൂടിയതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

2019 നവംമ്പര്‍ 13ന് ബോര്‍ഡ് അംഗമായി അധികാരമേറ്റ കെ.എസ്. രവിക്കു ദേവസ്വം ബോര്‍ഡ് സ്റ്റാഫ്-ഓര്‍ഗെനെസേഷന്റെ പേരില്‍ അഭിവാദ്യം അര്‍പ്പിക്കുന്നതിന് ഫഌക്‌സ് ബോര്‍ഡ് സ്ഥാപിക്കാന്‍ ഇയാള്‍ തിരുവനന്തപുരത്തെ ശ്രീകണേ്ഠശ്വരം ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറില്‍നിന്ന് 5,000 രൂപയും തിരുവല്ലം പരശുരാമക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പക്കല്‍നിന്നു 3,000 രൂപയും വാങ്ങിയതായി പരാതിയുണ്ട്.

സംഭവത്തെത്തുടര്‍ന്ന് ഇയാളെ തൊഴിലാളി സംഘടനയുടെ ഔദ്യോഗിക സ്ഥാനത്തുനിന്നു പുറത്താക്കുകയും അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. വിവരം രേഖാമൂലം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിക്കുകയുംചെയ്തു. കുറ്റാരോപിതെന അടിയന്തരമായി പഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് നീക്കണമെന്നാശ്യപ്പെട്ട് ജനുവരി 16ന് സംസ്ഥാന സെക്രട്ടറി, ബോര്‍ഡ് അംഗം കെ.എസ്. രവിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല.

രണ്ടുദിവസം മുമ്പ് പാര്‍ട്ടി ആവശ്യത്തിനെന്ന വ്യാജേന തിരുവനന്തപുരം ഗൗരീശപട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസറില്‍നിന്ന് 5,000 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഓഫീസര്‍ പണം നല്‍കി. നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഹനുമാന്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പക്കല്‍നിന്നു 3,000 രൂപയും സ്വന്തമാക്കി.

വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണു പ്രധാനമായും പണം തട്ടുന്നത്. സംഘടന നടപടിയെടുത്തതിനാല്‍ നേതാക്കളെ സ്വാധീനിക്കാന്‍ പാര്‍ട്ടി ഫണ്ടെന്നു പറഞ്ഞാണ് ഇപ്പോള്‍ പണപ്പിരിവ്. ചില നേതാക്കളുടെ പിന്തുണയുള്ളതിനാലാണു നടപടിയുണ്ടാകാത്തതെന്നു ജീവനക്കാര്‍ പറയുന്നു. കഴകം ജോലി ചെയ്യുന്ന ഇയാള്‍ ശങ്കര്‍ദാസ് അംഗമായിരുന്നപ്പോഴാണു ഡ്യൂട്ടി വ്യവസ്ഥയില്‍ പഴ്‌സണല്‍ സ്റ്റാഫില്‍ കടന്നുകൂടിയത്. ആരോപണങ്ങളെത്തുടര്‍ന്ന് പുറത്താക്കിയെങ്കിലും പുതിയ അംഗത്തിന്റെ പഴ്‌സണല്‍ സ്റ്റാഫിലും കയറിപ്പറ്റി. പാര്‍ട്ടി നേതാക്കളെ സ്വാധീനിക്കാനായി ഇപ്പോള്‍ പാര്‍ട്ടി പത്രത്തിനു വരിക്കാരെ സൃഷ്ടിക്കുന്ന ജോലികൂടി ഏറ്റെടുത്തിരിക്കുകയാണ്.



from mangalam.com https://ift.tt/2Sfneod
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages