കുട്ടിയില്ലെങ്കില്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞു ; ശരണ്യയെ നിധിന്‍ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തു ; കാമുകിയെ കൊണ്ടു ബാങ്ക് വായ്പ എടുപ്പിച്ച് പണവുമായി മുങ്ങാനും പദ്ധതിയിട്ടിരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 27, 2020

കുട്ടിയില്ലെങ്കില്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞു ; ശരണ്യയെ നിധിന്‍ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തു ; കാമുകിയെ കൊണ്ടു ബാങ്ക് വായ്പ എടുപ്പിച്ച് പണവുമായി മുങ്ങാനും പദ്ധതിയിട്ടിരുന്നു

കണ്ണൂര്‍: തയ്യിലില്‍ ഒന്നരവയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞുകൊന്ന കേസില്‍ പ്രതി അമ്മ ശരണ്യയുടെ കാമുകന്‍ നിധിന്‍(27) പ്രേരണാ കുറ്റത്തിന് അറസ്റ്റില്‍. നിധിനാണു കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കാമെന്ന് നിധിന്‍ പറഞ്ഞതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ (22) ഒന്നരവയസുളള മകനെ കൊലപ്പെടുത്തിയത്.

കേസില്‍ രണ്ടാം പ്രതിയായ നിധിന്‍ കണ്ണൂര്‍ വാരം വലിയന്നൂര്‍ സ്വദേശിയാണ്. ശരണ്യയെ ഇയാള്‍ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ നിധിന്‍ കൈവശപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ശരണ്യയുടെ അറസ്റ്റിനുമുമ്പ് കാമുകനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ശരണ്യയെ വിവാഹത്തിനു നിര്‍ബന്ധിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊല്ലാനുള്ള നീക്കം അറിഞ്ഞിട്ടില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി.

ചോദ്യം ചെയ്യലില്‍ ശരണ്യയുടേയും കാമുകന്റേയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇരുവരും തമ്മില്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ചാറ്റുകള്‍ അന്വേഷണസംഘം പരിശോധിച്ചത്. കൊലപാതകത്തിന്റെ തലേദിവസം ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിച്ചു. പിറ്റേന്നു പുലര്‍ച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭര്‍ത്താവിനുമേല്‍ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി. എന്നാല്‍ കൊലപാതകത്തലേന്ന് ഇയാളെ സംശയകരമായ സാഹചര്യത്തില്‍ ശരണ്യയുടെ വീടിനുസമീപം കണ്ടെന്ന് അയല്‍വാസി മൊഴി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ നിധിന്‍ ഇതു സമ്മതിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് ഭര്‍ത്താവ് പ്രണവും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ 17 നാണു തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിന്റെയും മകന്‍ വിയാനെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിധിനെതിരായ ശരണ്യയുടെ മൊഴിക്ക് ശക്തമായ സാഹചര്യത്തെളിവുകളുടെ പിന്തുണയുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.

വായ്പയ്ക്കു ശ്രമിച്ചതിന്റെ രേഖകള്‍ ഇയാളുടെ വീട്ടില്‍നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശരണ്യയും കാമുകനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതിനു തെളിവ് ലഭിച്ചിട്ടുണ്ട്. ശരണ്യയുടെ ആഭരണങ്ങള്‍ നിധിന്‍ െകെക്കലാക്കിയിരുന്നു. ശരണ്യയെക്കൊണ്ട് ബാങ്ക് വായ്പ എടുത്ത് ആ പണം കൊണ്ടു കടക്കാനും ഇയാള്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. ഒരു വയസുകാരന്‍ വിയാനെ കടല്‍ ഭിത്തിയിലെ പാറക്കൂട്ടത്തില്‍ എറിഞ്ഞാണ് അമ്മ കൊലപ്പെടുത്തിയത്. നിധിനെ നാള കോടതിയില്‍ ഹാജരാക്കും.



from mangalam.com https://ift.tt/2wP9vvX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages