കാരിയറെ ഉപയോഗിച്ച് ഏജന്റിനെ പിടിക്കാന്‍ നോക്കിയാലും നടക്കില്ല ; സ്വര്‍ണ്ണക്കടത്തില്‍ ഏര്‍പ്പെടുന്ന 90 ശതമാനം ആള്‍ക്കാര്‍ക്കും ആര്‍ക്കു വേണ്ടിയാണ് താന്‍ ജോലി ചെയ്യുന്നതെന്ന് പോലും അറിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 5, 2020

കാരിയറെ ഉപയോഗിച്ച് ഏജന്റിനെ പിടിക്കാന്‍ നോക്കിയാലും നടക്കില്ല ; സ്വര്‍ണ്ണക്കടത്തില്‍ ഏര്‍പ്പെടുന്ന 90 ശതമാനം ആള്‍ക്കാര്‍ക്കും ആര്‍ക്കു വേണ്ടിയാണ് താന്‍ ജോലി ചെയ്യുന്നതെന്ന് പോലും അറിയില്ല

മലപ്പുറം: പിടിയിലാകുന്ന കാരിയര്‍മാരില്‍ 90 ശതമാനത്തിനും സ്വര്‍ണക്കടത്തിനു പിന്നിലാരെന്ന് അറിയില്ലെന്നു കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം. ഗള്‍ഫില്‍നിന്നു നാട്ടിലേക്കുവരുന്ന സാധാരണ യാത്രക്കാരെ വലവീശിപ്പിടിച്ച് വിമാനടിക്കറ്റും നിശ്ചിത തുകയും നല്‍കിയാണു കാരിയര്‍മാരാക്കുന്നത് എന്നു കരിപ്പൂരിലെ കസ്റ്റംസ് ഉന്നതന്‍ മംഗളത്തോട് പറഞ്ഞു.

കാരിയറുടെ ഫോട്ടോയും മൊെബെല്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തുന്ന ഏജന്റിന് ഇടനിലക്കാര്‍ അയച്ചു കൊടുക്കും. അതോടൊപ്പം ഇരുവര്‍ക്കുമായി ഏതെങ്കിലും കോഡും െകെമാറും. വിമാനമറിങ്ങിയാല്‍ പുറത്തു കാത്തുനില്‍ക്കുന്ന ഏജന്റ്, കാരിയറില്‍നിന്നു സ്വര്‍ണം െകെപ്പറ്റും. കഴിഞ്ഞ ദിവസം സ്വര്‍ണവുമായി കരിപ്പൂരില്‍ പിടിയിലായ കാരിയറെ ഉപയോഗിച്ച് ഏജന്റിനെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. കാരിയറെ പുറത്തുവിട്ടശേഷം സമീപിക്കുമ്പോള്‍ ഏജന്റിനെ പിടികൂടാനായിരുന്നു പദ്ധതി.

എന്നാല്‍, വിമാനമിറങ്ങി മണിക്കൂറുകള്‍ക്കുശേഷം പുറത്തെത്തിയ കാരിയറെക്കുറിച്ച് സംശയം തോന്നിയതോടെ ഏജന്റ് വിദഗ്ധമായി മുങ്ങി. ഏതാനും മാസം മുമ്പ് കാരിയറെ കാണാനെത്തിയ ഏജന്റിനെ കസ്റ്റംസ് പിടികൂടിയിരുന്നു. എന്നാല്‍, വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തിന്റെ ഉള്ളറകളെക്കുറിച്ച് ഇയാള്‍ക്കും വലിയ അറിവില്ലെന്നു വ്യക്തമായി. കാരിയറില്‍നിന്ന് സ്വര്‍ണം െകെപ്പറ്റി മറ്റൊരാള്‍ക്ക് എത്തിച്ചുകൊടുക്കുന്നതോടെ ഏജന്റിന്റെ ജോലി കഴിയും. അതിനു മുകളിലുള്ള ആളുകളെ കുറിച്ച് ഇയാള്‍ക്കും അറിയില്ല. ഏജന്റ് സ്വര്‍ണം െകെമാറിയ ആളെ ഒരിക്കല്‍ ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങള്‍ ലഭിക്കുകയുണ്ടായില്ല. സ്വര്‍ണക്കടത്ത് ശൃംഘലയില്‍ തൊട്ടുതാഴെ വരുന്നവരെക്കുറിച്ച് മാത്രമേ ഭൂരിപക്ഷം പേര്‍ക്കും അറിവുണ്ടാകൂ. ഇത്തരത്തില്‍ പിടിക്കപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചശേഷമാണ് സ്വര്‍ണക്കടത്ത്.

ലാഭം കൂടുതല്‍ ലഭിക്കുന്ന സാഹചര്യം ഉടലെടുത്തതോടെ അടുത്തിടെ സ്വര്‍ണക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചുവെന്നും ഇതിനു പിന്നില്‍ വന്റാക്കറ്റുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ വിവരങ്ങള്‍ ലഭ്യമായിട്ടും കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റിനും കാര്യക്ഷമമായി സ്വര്‍ണക്കടത്ത് തടയാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപവും സജീവമാണ്.



from mangalam.com https://ift.tt/2tuc8C6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages