വി.വി.ഐ.പി.വിമാനത്തിന് 810 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 1, 2020

വി.വി.ഐ.പി.വിമാനത്തിന് 810 കോടി

ന്യൂഡൽഹി: രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവർക്ക് സഞ്ചരിക്കാനായി രണ്ട് ബി.777 വിമാനങ്ങൾ വാങ്ങാനായി 810 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 272 കോടിയാണ് ഇതിനായി അനുവദിച്ചിരുന്നത്. വ്യോമയാനമന്ത്രാലയത്തിന് ബജറ്റിൽ നീക്കിെവച്ചത് 3,797 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റിൽ 3700 കോടിയായിരുന്നു അനുവദിച്ചത്. എയർഇന്ത്യക്കായി കാര്യമായി പണം നീക്കിവച്ചിട്ടില്ല. പ്രാദേശിക വ്യോമയാന പദ്ധതിയായ ഉഡാന് വേണ്ടി 465 കോടിരൂപ ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. 2019-'20-ൽ അനുവദിച്ച തുകയിൽനിന്ന് 3.1 ശതമാനം വർധനയാണ് ഇക്കുറിയുള്ളത്. എയർഇന്ത്യക്കായി കാര്യമായി പണം നീക്കിെവച്ചിട്ടില്ലെങ്കിലും ധനകാര്യ പുനഃസംഘടനയ്ക്കായി എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് കമ്പനിക്ക് 2025 കോടി രൂപ അനുവദിച്ചിട്ടുണ്ട്. Content Highlights: Budget allocation of VVIP aircraft


from mathrubhumi.latestnews.rssfeed https://ift.tt/2RPe8OM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages