കൊല്ലം: നാട്ടുകാര്‍ കണ്ണിമചിമ്മാതെ കാത്തിരുന്ന 20 മണിക്കൂറിന് ശേഷം ദേവനന്ദയുടെ മൃതദേഹം പള്ളിമണ്‍ ആറ്റില്‍ നിന്നും കണ്ടെത്തിയതോടെ ദുരൂഹതയേറുന്നു. വീട്ടില്‍ കളിക്കുന്നതിനിടയില്‍ ഇന്നലെയാണ് ഏഴു വയസ്സുകാരിയെ കാണാതായത്. വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള പള്ളിമണ്‍ ആറ്റില്‍ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുടി വള്ളിക്കാടുകളില്‍ കുരുങ്ങിയ നിലയിലായിരുന്നു. നടക്കുന്ന നിലയില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കുട്ടി ഒറ്റയ്ക്ക് മറ്റു വീടുകളില്‍ പോകാറില്ലെന്നും മാതാവിന്റെ അനുമതിയില്ലാതെ പുറത്തേക്ക് പോകുന്ന ശീലവും ഇല്ലായിരുന്നെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. പുഴയില്‍ കുളിക്കാന്‍ എത്തുന്ന ശീലമോ പുഴ കാണാന്‍ കൗതുകം പ്രകടിപ്പിക്കുന്ന ആളോ ആയിരുന്നില്ല ദേവനന്ദ എന്നാണ് വിവരം. ഇന്നലെ കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടില്‍ നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ പോലീസ്‌നായ ആറിനു കുറുകെ നിരത്തിയിട്ട മണല്‍ചാക്കുകള്‍ കടന്നു മറുകരയില്‍ 200 മീറ്ററോളം അകലെ ആളില്ലാത്ത വീടിന്റെ വരാന്തയില്‍ കയറി. തുടര്‍ന്ന് അരക്കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തി നില്‍ക്കുകയായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. ഇന്നലെ രാത്രിക്ക് ശേഷം ഇന്ന് രാവിലെ എന്തെങ്കിലും സംഭവിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 15 മീറ്റര്‍ മാത്രമാണ് പുഴയുടെ വീതി. ചിലയിടങ്ങളില്‍ മാത്രം ആഴം ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പുഴയ്ക്ക് കുറുകെ ചാക്കില്‍ മണല്‍ നിറച്ച് ഒരു നടപ്പാലം കെട്ടിയിട്ടുണ്ട്. ഇതിന് കീഴിലെ ചെറിയ വിടവിലൂടെയാണ് പുഴ ഒഴൂക്കുന്നത്. ദേവനന്ദയുടെ മൃതദേഹം വളരെ ദൂരത്ത് നിന്നും മൃതദേഹം ഒഴുകി വന്നിരിക്കാം എന്നാണ് മുങ്ങല്‍ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.
സാധാരണ വന്നാല്‍ തന്നെ നടപ്പാലം വരെ വരാറുള്ള ദേവനന്ദ എങ്ങിനെ ഇത്രയും ദൂരം മുമ്പോട്ട് പോയി എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. അതുപോലെ തന്നെ ദൂരെ നിന്നും ഒഴുകിവന്ന മൃതദേഹം പാലത്തിന്റെ ചെറിയ വിടവിലൂടെ ഒഴുകി 40 മീറ്റര്‍ മാറി വള്ളിപടര്‍പ്പില്‍ മുടി കുടുങ്ങി തങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ചെറുപ്പം മുതല്‍ കുട്ടി കാണുന്ന പുഴയായതിനാല്‍ പുഴ കാണാനുള്ള കൗതുകം കുട്ടിക്ക് ഉണ്ടാകേണ്ട സാഹചര്യമില്ലെന്നുമാണ് സംശയത്തിന് ആധാരമാകുന്നത്. അതേസമയം ഇന്‍ക്വസ്റ്റും പോസ്റ്റുമാര്‍ട്ടവും പൂര്‍ത്തിയാകട്ടെ എന്ന നിലയിലാണ് പോലീസ്. ദുരൂഹതയുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്നാണ് പോലീസ് ഉന്നതരും പറയുന്നു.
from mangalam.com https://ift.tt/397TtvC
via IFTTT
No comments:
Post a Comment