വാഷിങ്ങ്ടണ്‍: ലോകത്തെ വിറപ്പിച്ച് കോവിഡ്-19 കൂടുതല്‍ ഭീകരമാകുന്നു. പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞുവരുമ്പോള്‍ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളില്‍ മരണം സ്ഥിരീകരിക്കുന്നു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും കോവിഡ്-19 ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചു.
ഏഴു ലക്ഷത്തോളം പേരുള്ള സിയാറ്റിലെ ഏറ്റവും ജനസംഖ്യയുള്ള കിങ്കൗണ്ടിയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 50 വയസുകാരിയാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസില്‍ നിലവില്‍ 60 ഓളം പേര്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ജപ്പാന്‍നില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന ആഢംബര കപ്പലിലെ യാത്രികരാണ്. പ്രഭവകേന്ദ്രമായി ചൈനയിലെ വുഹാനില്‍ വെച്ച് വൈറസ് പടര്‍ന്ന ഫെബ്രുവരി ആദ്യത്തോടെ അമേരിക്കന്‍ പൗരന്‍ മരണം സംഭവിച്ചത് യുഎസ് എംബസി സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചതോടെ കൂടുതല്‍ കര്‍ശന നിര്‍ദേശങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്നത്. വാഷിങ്ങ്ടണില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വാഷിങ്ങ്ടണിനു പുറമെ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങളിലാണ് അമേരിക്കയില്‍ നിലവില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാനില്‍ നിന്നുള്ള യാത്രികര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു.ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് യാത്രാ ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും, എല്ലാ സാഹചര്യങ്ങളും നേരിടാന്‍ രാജ്യം സജ്ജമാണെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തയമാക്കി. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇറാനില്‍ യാത്ര ചെയ്ത വിദേശ പൗരന്മാര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശനവും യുഎസ് നിരോധിച്ചു.
ഓസ്‌ട്രേലിയയിലും ആദ്യ കോവിഡ്-19 മരണം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയിലെ പെര്‍ത്തില്‍ എഴുപത്തിയെട്ടുകാരനാണ് മരിച്ചത്. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലില്‍ വെച്ചാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യ പെര്‍ത്തില്‍ നിരീക്ഷണത്തിലാണ്.
നിലവില്‍ 60 രാജ്യങ്ങളിലാണ് കോവിഡ-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2900 ത്തോളം പേരാണ് മരണപ്പെട്ടിരിക്കുന്നത്. ലോകത്ത് 85,000 ത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
from mangalam.com https://ift.tt/2PB5m5v
via IFTTT
No comments:
Post a Comment