സംശയമുന വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനു നേര്‍ക്ക് ; രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടു ; കോവിഡ്-19 പടര്‍ന്നത് ചൈനീസ് ഗവേഷണശാലയില്‍നിന്ന്? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 16, 2020

സംശയമുന വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനു നേര്‍ക്ക് ; രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടു ; കോവിഡ്-19 പടര്‍ന്നത് ചൈനീസ് ഗവേഷണശാലയില്‍നിന്ന്?

ബെയ്ജിങ്: കോവിഡ് -19(കൊറോണ) െവെറസ് െജെവായുധമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, െവെറസ് പടര്‍ന്നത് വുഹാനിലെ ഗവേഷണ ശാലയില്‍നിന്നാണെന്ന സംശയവുമായി സൗത്ത് െചെന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനു നേരെയാണു ഗവേഷകനായ ബൊട്ടാവോ സിയാവോ വിരല്‍ ചൂണ്ടുന്നത്. വുഹാനിലെ മീന്‍ചന്തയില്‍നിന്ന് 275 മീറ്റര്‍ മാത്രം മാറിയാണു ഡിസീസ് കണ്‍ട്രോള്‍ ഗവേഷണശാല.

വവ്വാലുകള്‍ അടക്കമുള്ള ജീവികളെ ഇവിടെ പഠിക്കുന്നുണ്ട്. രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടിട്ടുണ്ടാകാമെന്നും ഇവിടെയാകാം പകര്‍ച്ചവ്യാധിയുടെ തുടക്കമെന്നുമാണു സിയാവോ പറയുന്നത്. കോവിഡ് -19 െവെറസിന്റെ ജനിതക ഘടന പരിശോധിച്ചശേഷമാണ് അദ്ദേഹത്തിന്റെ നിഗമനം. 89 മുതല്‍ 96 ശതമാനം രോഗികളില്‍ കണ്ടെത്തിയ െവെറസിന്റെ ജനിതക ഘടനയ്ക്കു യുനാന്‍, സെജിയാങ് പ്രവിശ്യകളിലെ ഒരിനം വൗവ്വാലുകളില്‍ കാണപ്പെടുന്ന െവെറസുമായി സാമ്യമുണ്ട്.

വുഹാനില്‍നിന്ന് 965 കിലോമീറ്റര്‍ അകലെയാണു യുനാന്‍ പ്രവിശ്യ. വുഹാനിലെ ജനങ്ങള്‍ക്കു വവ്വാലിലെ ഭക്ഷണമാക്കുന്ന ശീലവുമില്ല. യുനാനില്‍ ആദ്യഘട്ടത്തില്‍ െവെറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഇത്രയും ദൂരം വവ്വാലുകള്‍ സഞ്ചരിക്കുമെന്നു ഗവേഷകര്‍ വിശ്വസിക്കുന്നുമില്ല. വുഹാനിലെ ഗവേഷണശാലയിലെ ഒരു ഗവേഷകന്റെ ശരീരത്തില്‍ വവ്വാലിന്റെ രക്തം വീണതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണകേന്ദ്രത്തിലേക്കു മാറിയിരുന്നു. വവ്വാലിലെ െവെറസുകള്‍ രക്തത്തിലൂടെ പകരാമെന്ന് ഇദ്ദേഹം കണ്ടെത്തിയിരുന്നതായും സിയാവോ വ്യക്തമാക്കി. അതേ സമയം, വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് െവെറോളജിയെ പ്രതിക്കൂട്ടിലാക്കി ഏതാനും പാശ്ചാത്യ മാധ്യമങ്ങളും രംഗത്തെത്തി.

െചെനയില്‍ കുതിരലാടം വവ്വാല്‍ എന്നറിയപ്പെടുന്ന ഇനം കൊറോണാ െവെറസുകളുടെ ''സംഭരണി''യാണെന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുണ്ട്. 2002-2003 സാര്‍സ് ബാധയൂടെ കാരണം കുതിരലാടം വവ്വാലുകളായിരുന്നത്രേ. അതിനാല്‍ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നാകാം െവെറസ് പടര്‍ന്നതെന്നാണു മറ്റൊരു പ്രചാരണം.



from mangalam.com https://ift.tt/320Vd6W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages