ജെനീവ/ബെയ്ജിങ്/മുംെബെ: െചെനയില്‍ തീവ്രത കുറഞ്ഞുതുടങ്ങിയെങ്കിലും െചെനയ്ക്കു പുറത്ത് അഞ്ചു ഭൂഖണ്ഡങ്ങളിലെ 55 രാജ്യങ്ങളില്‍ കോവിഡ്-19(കൊറോണ െവെറസ്) ആഗോള ആധിയായി വളരുന്നു. അന്റാര്‍ട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ െവെറസ് ബാധ ഇന്നലെയോടെ സ്ഥിരീകരിച്ചു. െവെറസ് ബാധ വലിയ സാമ്പത്തികദുരന്തത്തിലേക്കു നയിക്കുകയാണെന്ന സൂചനയുമായി ആഗോളഓഹരിവിപണികള്‍ മൂക്കുകുത്തി.
2008ലെ ആഗോളസാമ്പത്തികമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ച കണ്ട ഓഹരിവിപണിയില്‍നിന്ന് ഈ വാരം നിക്ഷേപകര്‍ക്ക് നഷ്ടമായത് 6 ലക്ഷം കോടി ഡോളര്‍(ഏതാണ്ട് 426 ലക്ഷം കോടി രൂപ). ബോംബെ ഓഹരിവിപണി ഇന്നലെ മാത്രം 1448 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. െചെനയില്‍ ദുരന്തം വിധിച്ച കോവിഡ് ബാധ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി വേഗം അവസാനിക്കുമെന്ന പ്രതീക്ഷയുമായി സജീവമായിരുന്ന ലോകവ്യാപാരമേഖലയ്ക്കു കനത്ത തിരിച്ചടിയാണ് ജപ്പാനും ഇറാനും ദക്ഷിണകൊറിയയും അടക്കമുള്ള വമ്പന്‍ ഏഷ്യന്‍ ശക്തികളിലും ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും െവെറസ് ബാധ വേഗത്തില്‍ പടരുന്നത്.
ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ആതിഥ്യമരുളുന്ന 2020 ഒളിമ്പിക്‌സ് മാറ്റിവയ്ക്കുമെന്ന ചര്‍ച്ചകളും ശക്തം. ആഫ്രിക്കന്‍ രാജ്യമായ െനെജീരിയയിലും ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലും ഇന്നലെ ആദ്യ കൊറോണെവെറസ് സ്ഥിരീകരിച്ചു. ആകെ മരണം 2800 കടന്നു. രോഗബാധിതര്‍ 83000. െചെനയ്ക്കു പുറത്ത് 4200 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം 70. കൊറോണ െവെറസിന് ആഗോളമഹാമാരിയാകാന്‍(പാന്‍ഡെമിക്)ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗെബ്രിയൂസ് വ്യക്തമാക്കി. കൊറോണ ഈവര്‍ഷം പകുതിയോടെ അമേരിക്കന്‍, ആഗോള സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചേക്കാമെന്ന് സാമ്പത്തികനിരീക്ഷണ ഏജന്‍സിയായ മൂഡീസ് വിലയിരുത്തി.
* ഏഷ്യ
* െചെന: മരണം 2788. ഇന്നലെ പുലര്‍ച്ചെവരെയുള്ള 24 മണിക്കൂറിനിടെ മരിച്ചത് 44 പേര്‍. രോഗബാധിതരുടെ എണ്ണം 79000. മരിച്ചവരില്‍ 41 പേരും െവെറസിന്റെ പ്രഭവകേന്ദ്രമായ ഹുബേയ് പ്രവിശ്യയില്‍.
* ജപ്പാന്‍: െവെറസ് ബാധയെത്തുടര്‍ന്ന് യോക്കോഹോ തുറമുഖത്തിനുസമീപം നിര്‍ത്തിയിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബരക്കപ്പലിലെ 70 വയസുള്ള ബ്രിട്ടീഷ് യാത്രക്കാരി മരിച്ചു. കപ്പലില്‍ മാത്രം അഞ്ചുമരണം. ഇതുകൂടാതെ ജപ്പാനില്‍ നാലുമരണവും 200 പേര്‍ക്ക് രോഗബാധയും. ഒളിമ്പിക്‌സുമായി മുന്നോട്ടുപോകമോ എന്ന ചര്‍ച്ചകള്‍ സജീവം. മാര്‍ച്ച് 20നാണ് ദീപശിഖ ജപ്പാനിലെത്തുന്നത്. ഒളിമ്പിക് മാരത്തണ്‍ നിശ്ചയിച്ചിട്ടുള്ള ഹോെകെഡോ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
* ഉത്തരകൊറിയ: ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ബാധിച്ച രോഗിയെ വെടിവെച്ചുകൊന്നെന്ന് അഭ്യൂഹങ്ങള്‍. നിരീക്ഷണത്തിലുള്ള രാജ്യാന്തരനയന്ത്രപ്രതിനിധികളോടു രാജ്യംവിടാന്‍ ആവശ്യപ്പെട്ടെന്നു സൂചന.
* ദക്ഷിണ കൊറിയ: 315 പേര്‍ക്കുകൂടി െവെറസ് ബാധ. ആകെ 2,337. െചെന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍. മരണം:13. െചെനയില്‍ വെള്ളിയാഴ്ച 374 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദക്ഷിണ കൊറിയയില്‍ 571.
* ഇറാന്‍: പശ്ചിമേഷ്യയില്‍ രോഗഭീഷണി ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്ന ഇറാനില്‍ മരണം 34. രോഗബാധിതര്‍: 388. എല്ലാ സ്‌കൂളുകളും തല്‍ക്കാലത്തേക്ക് അടച്ചു.
* യൂറോപ്പ്
* ഇറ്റലി: മരണം17. രോഗബാധിതര്‍. 655. ഇറ്റലി സന്ദര്‍ശിച്ച ഡച്ച് പൗരനും െവെറസ് സ്ഥിരീകരിച്ചു.
* ഫ്രാന്‍സില്‍ 38 പേര്‍ക്കും ജര്‍മനിയില്‍ 45 പേര്‍ക്കും സ്‌പെയിനില്‍ 23 ബ്രിട്ടനില്‍ 16 പേര്‍ക്കും രോഗബാധ.
* സ്വിറ്റ്‌സര്‍ലന്‍ഡ്: 1000 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന മേളകള്‍ നിരോധിച്ചു.
* അസര്‍െബെജാന്‍, ബെലാറസ്, ലിത്വാനിയ തുടങ്ങിയ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആദ്യകേസ് ഇന്നലെ സ്ഥിരീകരിച്ചു.
* ആഫ്രിക്ക
* െനെജരീയ: ഇറ്റലിയില്‍നിന്നെത്തിയ സന്ദര്‍ശകന് ഇന്നലെ െവെറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് െനെജീരിയ. ആഫ്രിക്കയിലെ ആദ്യ കോവിഡ് കേസാണിത്.
* അമേരിക്ക
* മെക്‌സിക്കോ: ആദ്യരണ്ടുകേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു. രോഗബാധിതര്‍- കാനഡ:14, അമേരിക്ക: 60, ബ്രസീല്‍ 1
* ന്യൂസിലന്‍ഡ്
ആദ്യകേസ് ഇന്നലെ സ്ഥിരീകരിച്ചു. (ഓസ്‌ട്രേലിയയില്‍ 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു)
from mangalam.com https://ift.tt/2vpFGlr
via IFTTT
No comments:
Post a Comment