തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട കെഎഎസ് പരീക്ഷ ഇന്ന് നടക്കും. സാധാരണ പിഎസ് സി പരീക്ഷയില്‍ നിന്നും വ്യത്യസ്തമായി രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകള്‍ വരുന്ന ടെസ്റ്റില്‍ കേരളത്തില്‍ ഉടനീളമായി പങ്കെടുക്കുന്നത് 3,84,000 പേരാണ്.
ഏറെ കാത്തിരിപ്പിനൊടുവിലാണ് പരീക്ഷ എത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് ആദ്യ പരീക്ഷയും രണ്ടാം പരീക്ഷ 2 മണിക്കുമാണ് തുടങ്ങുക. ഇതിന് ശേഷം പിന്നാലെ പ്രധാന പരീക്ഷയും അഭിമുഖവും ഉണ്ടാകും. രണ്ടു മണിക്കൂറോളമാണ് പരീക്ഷയുടെ ദൈര്‍ഘ്യം. 1534 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ തുടങ്ങുന്നത്. 9.45 മുതല്‍ ഹാളില്‍ പ്രവേശിപ്പിച്ചു തുടങ്ങും. ഏറെ തയ്യാറെടുത്താണ് മിക്കവരും പരീക്ഷയ്ക്കായി എത്തിയിരിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. രാവിലത്തെ പരീക്ഷയില്‍ പൊതുവിജ്ഞാനം ഉള്‍പ്പെടെയുള്ള ഭരണപരമായ കാര്യങ്ങളും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ ഉച്ചകഴിഞ്ഞ് ഭാഷാ പ്രാവീണ്യം അടക്കമുള്ള പേപ്പറുകളിലാകും പരീക്ഷ നടക്കുക.
രാവിലത്തെ പരീക്ഷ എഴുതാത്തവര്‍ക്ക് ഉച്ചകഴിഞ്ഞുള്ള പരീക്ഷ എഴുതാനാകില്ല. മൊബൈല്‍ഫോണ്‍, വാച്ച്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഹാളില്‍ നിരോധിച്ചിട്ടുണ്ട്. ചെറിയ ക്രമക്കേടുകള്‍ പോലും നിയമനടപടിക്ക് ഇരയാകും. തിരുവനന്തപുരം ജില്ലയില്‍ 261 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വയനാട്ടില്‍ 30 കേന്ദ്രങ്ങളും. ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2vTfKhV
via IFTTT
No comments:
Post a Comment