ഒറ്റപ്രസവത്തില്‍ ആറുകണ്മണികള്‍; 100 കോടിയില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 29, 2020

ഒറ്റപ്രസവത്തില്‍ ആറുകണ്മണികള്‍; 100 കോടിയില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം

ഭോപ്പാല്‍: ഒറ്റപ്രസവത്തില്‍ ആറുകണ്മണികള്‍. ഭോപ്പാലിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രസവം നടന്നത്. മധ്യപ്രദേശിലെ ബറോദാ ഗ്രമത്തിലെ മൂര്‍ത്തിമാലി എന്ന യുവതിയ്ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ഉണ്ടായത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു ജനിച്ചത്. നൂറുകോടിയില്‍ ഒരാള്‍ക്ക് ഇത്തരമൊരു ഭാഗ്യം ലഭിക്കുക എന്ന് ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ പറഞ്ഞു.

എന്നാല്‍, പ്രസവിച്ച ഉടനെ രണ്ടുപെണ്‍കുഞ്ഞുങ്ങള്‍ മരിച്ചു. ആണ്‍കുട്ടികള്‍ എന്‍.ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. പ്രാഥമിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ശരീരഭാരം 500 മുതല്‍ 790 കി.ഗ്രാം വരെ ആയിരുന്നു. മരിച്ച പെണ്‍കുഞ്ഞുങ്ങളുടെ ശരീരഭാരം മറ്റുകുഞ്ഞുങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു എന്നും ഗാന്ധി മെഡിക്കല്‍ കോളജ് തലവന്‍ ഡോ. അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/38aHaxa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages