Maradu Flat Demolition: സമീപവാസികളെ ഒഴിപ്പിച്ചു, ആദ്യ സ്‌ഫോടനം 11 മണിക്ക് |Live Updates - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 10, 2020

Maradu Flat Demolition: സമീപവാസികളെ ഒഴിപ്പിച്ചു, ആദ്യ സ്‌ഫോടനം 11 മണിക്ക് |Live Updates

കൊച്ചി: മരടിൽ സുപ്രീംകോടതി പൊളിച്ച് മാറ്റാൻ ഉത്തരവിട്ട നാല് ഫ്ളാറ്റുകളിൽ രണ്ടെണ്ണം ഇന്ന് സ്ഫോടനത്തിലൂടെ തകർക്കും. ഹോളിഫെയ്ത്ത്, ആൽഫ ഫ്ളാറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞു. ഉദ്യോഗസ്ഥർ അവസാനഘട്ട പരിശോധനകൾ നടത്തി വരികയാണ്. ഈ രണ്ട് ഫ്ളാറ്റുകൾക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു.ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്. ആദ്യം നിലംപൊത്തുക ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യാണ്. വെടിമരുന്നിലേക്ക് തീപടർത്താൻ ബ്ലാസ്റ്റർ വിരലമർത്തുന്നതോടെ ഒരു ജലപാതംപോലെ ഹോളിഫെയ്ത്ത് കായലോരത്തേക്ക് വീഴും. മില്ലിസെക്കൻഡുകളുടെ വ്യത്യാസത്തിലാവും വിവിധ സ്ഫോടനങ്ങൾ. അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീന്റെ വീഴ്ച. ആദ്യസ്ഫോടനത്തിലെ പൊടിശല്യംമൂലം നിശ്ചയിച്ച സമയത്ത് നടക്കാനിടയില്ലെങ്കിലും 10-15 മിനിറ്റിൽക്കൂടുതൽ വൈകില്ലെന്ന് ഫോർട്ടുകൊച്ചി സബ്കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർക്കും. നിയന്ത്രിതസ്ഫോടനത്തിനുള്ള ഒരുക്കങ്ങളെല്ലാം അവിടെയും പൂർത്തിയായി. Content Highlights:maradu flat demolition


from mathrubhumi.latestnews.rssfeed https://ift.tt/36LcCCu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages