പദവിയുടെ വലിപ്പം തിരിച്ചറിയാതെ രാഷ്ട്രീയപ്രസ്താവങ്ങള്‍ നടത്തി; ഗവര്‍ണര്‍ക്കെതിരെ സിപിഎം മുഖപത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 17, 2020

പദവിയുടെ വലിപ്പം തിരിച്ചറിയാതെ രാഷ്ട്രീയപ്രസ്താവങ്ങള്‍ നടത്തി; ഗവര്‍ണര്‍ക്കെതിരെ സിപിഎം മുഖപത്രം

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരായ പരാമർശങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം മുഖപത്രം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ശനിയാഴ്ചയിലെ മുഖപ്രസംഗത്തിലാണ് കേരള ഗവർണറുടെ പരാമർശങ്ങൾക്കെതിരെയും നടപടികൾക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്ന്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ വലിപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയപ്രസ്താവങ്ങൾ നടത്തിയതെന്ന് ഗവർണറുടെ രാഷ്ട്രീയക്കളി എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത് ചട്ടങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ്. പ്രമേയം പാസാക്കുംമുമ്പ് ഗവർണറെ അറിയിക്കണമെന്നില്ല. സംസ്ഥാനത്തിന്റെ പ്രമേയം നിയമപരമാണെന്നും സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ഗവർണർക്ക് കഴിയില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുവിഭജന ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതിനെതിരെയും വിമർശനമുന്നയിക്കുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണെന്നും, സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയെന്നും ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ പറയുന്നു. Content Highlights:deshabimani editorial criticizes governor arif mohammed khan


from mathrubhumi.latestnews.rssfeed https://ift.tt/375pWBJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages