ആലപ്പുഴ: കുട്ടനാട്ടില്‍ പാലാ ആവര്‍ത്തിക്കുമെന്ന പ്രചരണം ശക്തമായിരിക്കേ സീറ്റുമായി കോണ്‍ഗ്രസ് പോയാലും ജോസഫ് വിഭാഗത്തിനു നല്‍കില്ലെന്ന ഉറച്ച നിലപാടിലേക്ക് ജോസ് കെ. മാണി വിഭാഗം. പാലായില്‍ ''ചിഹ്‌ന''ത്തിലൂടെ ജോസഫ് വിഭാഗം നല്‍കിയ പണി കുട്ടനാട്ടില്‍ തിരിച്ചു നല്‍കാനാണു ജോസ് കെ. മാണിയുടെ തീരുമാനം. ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജോസ് വിഭാഗവും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഉറപ്പായി. സ്ഥാനാര്‍ഥിയെയും തീരുമാനിച്ചു കഴിഞ്ഞു. അതല്ലെങ്കില്‍ കോണ്‍ഗ്രസിനെക്കൊണ്ടു കുട്ടനാട് സീറ്റ് ഏറ്റെടുപ്പിച്ചു പി.ജെ. ജോസഫിനു തിരിച്ചടി നല്‍കാനാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ പദ്ധതി. ഇതിലൂടെ പാര്‍ലമെന്ററി പാര്‍ട്ടിയിലെ ജോസഫിന്റെ മേധാവിത്വത്തിന് തടയിടാനാണ് ജോസ് കെ. മാണി ലക്ഷ്യമിടുന്നത്.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസിലെ ഏതുപക്ഷം മത്സരിച്ചാലും മറുവിഭാഗം വിമതനെ രംഗത്തിറക്കും. ഇതുകൂടി മുന്നില്‍ കണ്ടാണ് കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ ജോസ് വിഭാഗം നീക്കം നടത്തുന്നത്. െകെവശമുണ്ടായിരുന്ന പുനലൂര്‍ സീറ്റ് കോണ്‍ഗ്രസുമായി വെച്ചുമാറിയാണ് കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത്. ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു പി.ജെ. ജോസഫ് വിഭാഗം ഒരുക്കങ്ങള്‍ തുടങ്ങിയതോടെയാണ് ജോസ് വിഭാഗം മറുതന്ത്രവുമായി രംഗത്തിറങ്ങിയത്.
കേരള കോണ്‍ഗ്രസിലെ ഏറ്റുമുട്ടല്‍ രൂക്ഷമായതിനാല്‍ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിലപാടാണ് ഐ ഗ്രൂപ്പിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമുള്ളത്. എ ഗ്രൂപ്പ് മനസുതുറന്നിട്ടില്ല. തമ്മിലടിച്ചു പാലാ സീറ്റ് നഷ്ടപ്പെടുത്തിതുപോലൊരു സംഭവം ആവര്‍ത്തിക്കരുതെന്ന നിലപാടിലാണു കോണ്‍ഗ്രസ് നേതൃത്വം. കേരള കോണ്‍ഗ്രസിനു പഴയ ശക്തിയില്ലെന്നും കോണ്‍ഗ്രസ് മത്സരിച്ചാല്‍ കുട്ടനാട് സീറ്റു തിരിച്ചു പിടിക്കാമെന്നുമാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പകരം സീറ്റു നല്‍കാമെന്ന വാഗ്ദാനം നല്‍കി കുട്ടനാട് ഏറ്റെടുക്കുക എന്നതാണ് ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഘടകക്ഷികളുടെ സീറ്റ് ഏറ്റെടുക്കുന്നതിനോട് അനുകൂല സമീപനമല്ല എ ഗ്രൂപ്പിനുള്ളത്. എന്നാല്‍, കേരള കോണ്‍ഗ്രസിലെ തമ്മിലടിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സീറ്റ് ഏറ്റെടുക്കുന്നതിനെ എ ഗ്രൂപ്പ് അനുകൂലിക്കുമെന്ന പ്രതീക്ഷയിലാണ് ഐ ഗ്രൂപ്പ്. സീറ്റ്ഏറ്റെടുക്കുന്നതിനോടു പി.ജെ ജോസഫിന്റെ പ്രതികരണം ഏതുതരത്തിലാവുമെന്നും കോണ്‍ഗ്രസിന് ആശങ്കയുണ്ട്. കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാമിനെ വിജയിപ്പിച്ചു നിയമസഭാ പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗസംഖ്യ വര്‍ധിപ്പിക്കുക എന്നതാണ് ജോസഫിന്റെ ലക്ഷ്യം.
ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ അന്തിമ വിജയം നേടാനാവുമെന്ന് ജോസഫ് വിഭാഗം കണക്കുകൂട്ടുന്നു. പി.ജെ ജോസഫ്, സി.എഫ് തോമസ്, മോന്‍സ് ജോസഫ് എന്നിവരാണു നിയമസഭയില്‍ ജോസഫ് പക്ഷത്തുള്ളത്. മറുപക്ഷത്ത് റോഷി അഗസ്റ്റിനും എന്‍. ജയരാജും മാത്രമാണുള്ളത്. ജോസ് കെ. മാണിയും തോമസ് ചാഴിക്കാടനും ഉള്‍പ്പടെ രണ്ടു എം.പിമാര്‍ കൂടി ഉള്‍പ്പെട്ടതാണ് പാര്‍ലമെന്റി പാര്‍ട്ടിയെന്നാണ് ജോസ് വിഭാഗത്തിന്റെ അവകാശവാദം. ഇതില്‍ ഏതു പരിഗണിച്ചാവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിധി പ്രഖ്യാപിക്കുക എന്നത് ഇരുവിഭാഗത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്.
from mangalam.com https://ift.tt/2GKtSMy
via IFTTT
No comments:
Post a Comment