കാക്കനാട്: കേരളത്തിലും ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായി സിറോ മലബാർ സിനഡ് വിലയിരുത്തി. അടുത്തിടെ പ്രണയക്കുരുക്കിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ദുരന്തം കേരളത്തിന്റെ മതേതര മനസ്സാക്ഷിയിൽ ഏൽപ്പിച്ച മുറിവ് ആഴമുള്ളതാണ്. മത സൗഹാർദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് കേരളത്തിൽ വളർന്നു വരുന്നത് ആശങ്കാജനകമാണ് എന്ന് സിനഡ് അഭിപ്രായപ്പെട്ടു. കേരളത്തിൽനിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 വ്യക്തികളിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത കണ്ണ് തുറപ്പിക്കേണ്ടതാണ്. പ്രണയം നടിച്ച് പെൺകുട്ടികളെ മതപരിവർത്തനത്തിനു നിർബന്ധിക്കുന്നുവെന്ന പരാതികൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തെ മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമെന്ന നിലയിൽ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ആഗോളതലത്തിൽ ക്രൈസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ സിറോ മലബാർ സിനഡ് ആശങ്ക രേഖപ്പെടുത്തി. Content Highlights:love jihad: Christian girls are killed, says syro malabar synod
from mathrubhumi.latestnews.rssfeed https://ift.tt/2TpdtEN
via
IFTTT
No comments:
Post a Comment