കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തിന് എന്തിന് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍? ജംബോ പട്ടികയില്‍ ഒപ്പിടാതെ സോണിയാഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 22, 2020

കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തിന് എന്തിന് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍? ജംബോ പട്ടികയില്‍ ഒപ്പിടാതെ സോണിയാഗാന്ധി

തിരുവനന്തപുരം: വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാര്‍ 13, ജനറല്‍ സെക്രട്ടറിമാര്‍ 42, സെക്രട്ടറിമാര്‍ 94 എന്നിങ്ങനെ ചെറിയ സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വ്യാപക പരാതി ഉയര്‍ന്നതോടെ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും.

മൊത്തം 155 പേരുടെ ഭാരവാഹിപ്പട്ടികയില്‍ ഒപ്പിടാന്‍ ഇന്ന​ലെ സോണിയാഗാന്ധി വിസമ്മതിച്ചു. എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ അനുമതിക്കായി ഇന്നലെ വൈകിട്ട് ആറുമണി യോടെ പട്ടിക സമര്‍പ്പിച്ചിരുന്നു. രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് മുന്നിലുമെത്തുകയും ചെയ്തിരുന്നു.

പട്ടികയില്‍ ഭാരവാഹികളുടെ എണ്ണത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ബഹളം പ്രവര്‍ത്തന മികവെന്ന മാനദണ്ഡം പാലിച്ചല്ലെന്നാണ് പ്രധാന പരാതി. ഇതിന് പുറമേ കെപിസിസി ഒരാള്‍ക്ക് ഒറ്റപദവി മാനദണ്ഡം നേരത്തേ ഒഴിവാക്കിയതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്തിനാണ് എന്നാണ് സോണിയ ചോദിച്ചത്.

കേരളത്തേക്കാള്‍ വലിയ സംസ്ഥാനത്ത് പേലും രണ്ടിലധികം വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഇല്ലെന്നും സോണി ചൂണ്ടിക്കാട്ടുന്നു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവായി പോയതിനു സോണിയാഗാന്ധി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ കെപിസിസി പുന:സംഘടന ഇനിയും നീളും എന്ന് ഉറപ്പായി. വിദഗ്ദ്ധ ചികിത്സക്കായി സോണിയഇന്ന് വിദേശത്തേക്ക് പോകും. മുകുള്‍ വാസ്‌നിക്കും വിദേശ സന്ദര്‍ശനത്തിന് പോകുന്നുണ്ട്.

ജംബോ പട്ടികയില്‍ പ്രവര്‍ത്തന മികവ് മാനദണ്ഡമാക്കിയിട്ടില്ലെന്ന് ഇന്നലെ തന്നെ ഹൈക്കമാന്‍ഡിന് വ്യാപക പരാതികള്‍ ലഭിച്ചിരുന്നു. ഭാരാവാഹി പട്ടിക ചുരുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങള്‍ ഗ്രൂപ്പ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിജയിച്ചിരുന്നുമില്ല. പട്ടികയ്ക്ക് എതിരേ കേരളത്തിലെ രണ്ടാം നിര നേതാക്കളെല്ലാം ഇത്തരത്തില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/37mEyN9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages