‘ഭരണഘടനയെ ബഹുമാനിക്കുന്നു, എനിക്കു രാഷ്ട്രീയമില്ല’അമിത് ഷായ്ക്ക് 'ഗോ ബാക്ക് വിളിച്ച' മലയാളി പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 8, 2020

‘ഭരണഘടനയെ ബഹുമാനിക്കുന്നു, എനിക്കു രാഷ്ട്രീയമില്ല’അമിത് ഷായ്ക്ക് 'ഗോ ബാക്ക് വിളിച്ച' മലയാളി പറയുന്നു

രാജ്യത്തെയും ഭരണഘടനയെയും ബഹുമാനിക്കുന്ന വ്യക്തിയാണു താനെന്ന് പൗരത്വനിയമഭേദഗതി വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ പ്രതിഷേധിച്ച മലയാളിയുവതി സൂര്യാ രാജപ്പൻ. മാധ്യമശ്രദ്ധയ്ക്കുവേണ്ടിയായിരുന്നില്ല പ്രതിഷേധമെന്നും സൂര്യ മാതൃഭൂമിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പൗരത്വനിയമത്തിനു പിന്തുണതേടി അമിത് ഷാ ഡൽഹിയിൽ നടത്തിയ ഗൃഹസന്ദർശന പരിപാടിക്കിടയിലായിരുന്നു സൂര്യയും സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശിനി ഹർമിതയും ഗോ ബാക്ക് വിളിച്ചു പ്രതിഷേധിച്ചത്. ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകയാണ് ഈ ഇരുപത്തേഴുകാരി. ഞാനൊരു ആക്ടിവിസ്റ്റോ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ അനുഭാവിയോ അല്ല. ബി.ജെ.പി.ക്കോ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ, അമിത് ഷായ്ക്കോ എതിരല്ല. മുൻകൂട്ടി നിശ്ചയിച്ചതായിരുന്നില്ല പ്രതിഷേധം. അമിത് ഷായുടെ സന്ദർശനത്തിനു രണ്ടുമണിക്കൂർ മുമ്പാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം അച്ഛനെയും ഏതാനും സുഹൃത്തുക്കളെയും അറിയിച്ചു. ധൈര്യപൂർവം മുന്നോട്ടുപോകാനായിരുന്നു അവർ പറഞ്ഞത്. കേസ് വന്നാൽ നേരിടാൻ തയ്യാറായിരുന്നു. ഒരുവിധത്തിലുള്ള ഭയവും ഉണ്ടായിരുന്നില്ല. അമിത് ഷാ എത്തിയതറിഞ്ഞപ്പോൾ പ്രതിഷേധിച്ചേ മതിയാകൂവെന്നു തീരുമാനിച്ചു. പിന്നീടു നടന്ന സംഭവങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചതല്ല. എനിക്കെതിരേ ആൾക്കൂട്ടം പ്രതിഷേധിച്ചതിൽ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആൾക്കൂട്ടത്തിൽ ബി.ജെ.പി.ക്കാർ ഉണ്ടോയെന്ന് അറിയില്ല. വീട്ടുടമയ്ക്കും തിരിച്ചറിയാത്ത ആളുകൾക്കുമെതിരേയാണ് പരാതി-സൂര്യ പറഞ്ഞു. നിലവിൽ ഭീഷണി നേരിടുന്നില്ലെന്നും പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഡൽഹിയിലാണ് സൂര്യ ജനിച്ചുവളർന്നത്. സഫ്ദർജങ് സെയ്ന്റ് മേരീസ് സ്കൂളിലായിരുന്നു സ്കൂൾവിദ്യാഭ്യാസം. ഡൽഹി സർവകലാശാലയ്ക്കു കീഴിലെ ശ്രീവെങ്കിടേശ്വര കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം. പിന്നീട് നിയമബിരുദവും നേടി. സൂര്യയുടെ അച്ഛൻ കൊല്ലം സ്വദേശിയും അമ്മ കോഴിക്കോട് സ്വദേശിനിയുമാണ്. A Resident of Lajpat Nagar 2 shouted We reject CAA" while union home minister #AmitShah was taking out a door to door campaign to spread awareness about #CAA2019 in the area today evening. pic.twitter.com/7aFb4KIYOI — Fareeha Iftikhar (@Iftikharfariha) January 5, 2020 Content Highlights:Surya Rajappan, Go back Amith Shah Protest, CAA protest


from mathrubhumi.latestnews.rssfeed https://ift.tt/2N3uDUH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages