പൗരത്വബില്ലിനെതിരേ പാര്‍ട്ടി തെരുവിലിറങ്ങുമ്പോള്‍ അണികള്‍ ചോദിക്കുന്നു പി. ജയരാജന്‍ എവിടെ? ; ‘സാന്ത്വന’ പരിചരണത്തിലും വായനയിലുമായി ഒതുങ്ങിക്കൂടി നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 6, 2020

പൗരത്വബില്ലിനെതിരേ പാര്‍ട്ടി തെരുവിലിറങ്ങുമ്പോള്‍ അണികള്‍ ചോദിക്കുന്നു പി. ജയരാജന്‍ എവിടെ? ; ‘സാന്ത്വന’ പരിചരണത്തിലും വായനയിലുമായി ഒതുങ്ങിക്കൂടി നേതാവ്

കണ്ണൂര്‍: ആര്‍.എസ്. എസിനെ നേരിടുന്നതിനും ചെറുക്കുന്നതിനും മുന്നില്‍ നില്‍ക്കുകയും ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതില്‍ പങ്കുവഹിക്കുകയും ചെയ്ത പി. ജയരാജന്റെ പൗരത്വ ബില്ലിനെതിരായ പാര്‍ട്ടി വേദികളിലെ അസാന്നിധ്യം അണികളില്‍ ചര്‍ച്ചയാകുന്നു. പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സമീപ കാലത്ത് പാര്‍ട്ടി സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടിയായിരുന്നു ന്യൂനപക്ഷ സെല്ലിന്റെ മാര്‍ച്ച്.

ഈ പരിപാടിയിലും ജയരാജനുണ്ടായിരുന്നില്ല. ആര്‍.എസ്.എസിനെതിരേ എല്ലാ ഘട്ടത്തിലും ശക്തമായ പ്രതികരിച്ചിരുന്ന പി. ജയരാജന്റെ കാര്യമായ ഇടപെടല്‍ പൗരത്വബില്ലുമായി ബന്ധപ്പെട്ട ഒരു സമര ഘട്ടത്തിലും ഉണ്ടായിരുന്നില്ല. അതേ സമയം ഐ.ആര്‍.പി.സി. കാരുണ്യ കൂട്ടായ്മയുടെ ഭാഗമായി മുഴുവന്‍ സമയവും സാന്ത്വന പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജയരാജന്‍ ഐ.ആര്‍.പി.സിയുടെ തന്നെ നേതൃത്വത്തില്‍ അയ്യപ്പ ഭക്തന്മാര്‍ക്ക് വിശ്രമ , ഭക്ഷണ സൗകര്യങ്ങളൊരുക്കുന്നടക്കമുള്ള ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ പൊതു പ്രവര്‍ത്തനത്തിലും ഇടപെടലുകളുണ്ട്.

പൗരത്വ ദേദഗതിക്കെതിരായ പി.ജയരാജന്റെ ഫേസ് ബുക്ക് കുറിപ്പ് മാത്രമാണ് ഇതുവരെയുണ്ടായ പ്രതികരണം. എന്നാല്‍ ഇതില്‍ ന്യൂനപക്ഷ വര്‍ഗീയതക്കെതിരേ പരാമര്‍ശവുമുണ്ട്. മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കേണ്ട സമരസന്ദര്‍ഭങ്ങളുടെ ഉശിര് കെടുത്തും വിധം സമരങ്ങളില്‍ മതതീവ്ര ബോധത്തോടെയുള്ള മുദ്രാവാക്യങ്ങള്‍ വരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് കുറിപ്പില്‍ പരാമര്‍ശമുണ്ട്.
ജില്ലാ സെക്രട്ടറി സ്ഥാനനഷ്ടത്തിനും തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പാര്‍ട്ടിയില്‍ ഇടപെട്ട ആന്തൂര്‍, സി.ഒ.ടി. നസീര്‍ വിഷയങ്ങളില്‍ ഒന്നൊന്നായി തിരിച്ചടി നേരിട്ട പി. ജയരാജന്‍ നിലവില്‍ മറ്റ് പാര്‍ട്ടി ചമതലകളില്ലാത്തതിനാല്‍ തന്റെ സ്വപ്ന പദ്ധതിയായ ഐ.ആര്‍.പി.സി.യില്‍ മാത്രമാണ് നിലവില്‍ സജീവമെന്ന് പറയാം. മുന്‍പ് രാഷ്ട്രീയ വിഷയങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പെട്ടന്ന് പ്രതികരണങ്ങള്‍ നടത്തിയിരുന്ന പി. ജയരാജന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സമീപകാലത്ത് ഇത്തരം പ്രതികരണങ്ങള്‍ കുറവാണ്.

പാര്‍ട്ടി നിരീക്ഷണം നേരിടുന്ന പി.ജെ. ആര്‍.മി അടക്കം ഫാന്‍സ് സൈബര്‍ ഗ്രൂപ്പുകളുടെ ഇടപെടല്‍ ഭീഷണിയാകുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം. നേരത്തേ തിരക്കിനിടയില്‍ പുസ്തക വായനയ്ക്ക് സമയം കിട്ടിയില്ലെന്ന് സൂചിപ്പിച്ച പി. ജയരാജന്‍ ഇപ്പോള്‍ വായനക്കും സമയം നീക്കി വയ്ക്കുന്നു. ''അടുത്തിടെ വീണ്ടും വായിച്ച പുസ്തകം ടി. പത്മനാഭന്റെ ഗൗരിയാണ്. ആ കഥ എന്നെ ഏറെ ആകര്‍ഷിച്ച ഒന്നായിരുന്നു. ഗൗരി യഥാര്‍ഥത്തില്‍ ജീവിച്ചിരിപ്പുള്ള ഒരാളാണ് എന്ന് പപ്പേട്ടന്‍ ഈയിടെ ഒരു പ്രസംഗത്തില്‍ സൂചിപ്പിപ്പിച്ചത് കൗതുകത്തോടെയാണ് കേട്ടത്. മുമ്പൊരിക്കല്‍ വായിച്ചതാണെങ്കിലും തുഹാഫത്തുല്‍ മുജാഹിദിന്‍, ഒന്നു കൂടി സൂക്ഷ്മമമായി വായിച്ചു.മറ്റൊരു കൃതി താഹ മാടായി എഴുതിയ ആയിരത്തൊന്നു മലബാര്‍ രാവുകള്‍, എന്ന നോവലാണ്'' -ജയരാജന്‍ പറയുന്നു.

സംസ്ഥാന നേതൃത്വത്തിന് അനഭിമതനായി നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സമിതി അംഗം എന്ന ചുമതലയില്‍ നിന്നുകൊണ്ടമാത്രം പാര്‍ട്ടി വേദികളില്‍ സജീവമാകുന്നതിന് പി. ജയരാജന് ചില പരിമിതികളുണ്ട്. ആര്‍.എസ്.എസിന്റെ നആക്രമണത്തിനു വിധേയനായശേഷം മരണത്തില്‍നിന്നു ജീവിതത്തിലേക്ക് കയറിവന്ന നേതാവിനെ ആര്‍.എസി.എസിനെതിരായ പാര്‍ട്ടി സമര വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ ജയരാജന്‍ ഫാന്‍സുകാരായ അണികള്‍ക്ക് കടുത്ത അമര്‍ഷവുമുണ്ട്. അയ്യപ്പന്മാര്‍ക്കുള്ള ഹെല്‍പ് ഡസ്‌കിനു പുറമേ ആര്‍.എസ്.എസിനെ അവരുടെ ശൈലിയില്‍ നേരിടുകയെന്ന ലക്ഷ്യത്തോടെ യോഗാ പരിശീലനം പോലുള്ള പരിപാടികളിലും പി. ജയരാജനും ഐ.ആര്‍.പി.സിയും സജീവമാണ്.



from mangalam.com https://ift.tt/37RUebh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages