ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിഞ്ഞു ; സ്വതന്ത്രസഞ്ചാരം ഉള്‍പ്പെടെ മിക്ക നിയമങ്ങളും ഡിസംബര്‍ വരെ തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 31, 2020

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിഞ്ഞു ; സ്വതന്ത്രസഞ്ചാരം ഉള്‍പ്പെടെ മിക്ക നിയമങ്ങളും ഡിസംബര്‍ വരെ തുടരും

ലണ്ടന്‍: ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് (ബ്രെക്‌സിറ്റ്) വേര്‍പിരിഞ്ഞു. 47 വര്‍ഷത്തെ ദാമ്പത്യത്തിനും മൂന്നുവര്‍ഷത്തെ രാഷ്ട്രീയകലഹത്തിനുമൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെ യൂറോപ്യന്‍ യൂണിയനില്‍നിന്നു വേര്‍പിരിയുന്ന നടപടികള്‍ ബ്രിട്ടന്‍ പൂര്‍ത്തിയാക്കി. ഇനിയുള്ളത് പരിവര്‍ത്തന കാലം (ട്രാന്‍സിഷന്‍ പീരിയഡ്)മാണ്. അതുകൊണ്ടുതന്നെ, ഉടനടി വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

ജനങ്ങളുടെ സ്വതന്ത്രസഞ്ചാരമുള്‍പ്പെടെയുള്ള മിക്ക യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളും ഈ ഡിസംബര്‍വരെ തുടരും. ഡിസംബറോടെ യൂറോപ്യന്‍ യൂണിയനുമായി സ്ഥിരമായ സ്വതന്ത്രവ്യാപാരക്കരാര്‍ സ്ഥാപിക്കാനാകുമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ. ഒരു പുതിയ പ്രഭാതമെന്നാണു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീഡിയോ സന്ദേശത്തില്‍ വേര്‍പിരിയലിനെ വിശേഷിപ്പിച്ചത്.

28 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയാന്‍ 2016-ല്‍ ജനഹിതപരിശോധനയിലൂടെയാണ് ബ്രിട്ടന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 29 ആയിരുന്നു നടപടി പൂര്‍ത്തിയാക്കാനുള്ള സമയപരിധിയെങ്കിലും പ്രധാനമന്ത്രി തെരേസാ മേയും യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടാക്കിയ ബ്രെക്‌സിറ്റ് ധാരണ പാര്‍ലമെന്റ് അംഗീകരിച്ചില്ല.

തുടര്‍ന്ന് മേയ് രാജിവയ്ച്ചു. പിന്നീടു ചുമതലയേറ്റ ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ നടത്തി വന്‍ഭൂരിപക്ഷത്തോടെ ജയിച്ച് ബ്രെക്‌സിറ്റ് നടപടികള്‍ ജനുവരി 31-ന് പൂര്‍ത്തിയാക്കാന്‍ നിശ്ചയിക്കുകയുമായിരുന്നു.



from mangalam.com https://ift.tt/36NKr51
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages