സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമനം; ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജയരാജ് സി-ഡിറ്റ് ഡയറക്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 24, 2020

സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമനം; ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജയരാജ് സി-ഡിറ്റ് ഡയറക്ടര്‍

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമന വിവാദം പുകയുന്നു. സിപിഎം സംസ്ഥാന സമിതി അംഗവും ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സണുമായ ടിഎൻ സീമയുടെ ഭർത്താവ് ജയരാജിനെ വിരമിച്ച ശേഷംസി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു. നേരത്തെ സി-ഡിറ്റ് മുൻ രജിസ്ട്രാറായിരുന്ന ജയ്രാജിനെ വിരമിച്ചതിന് ശേഷം കരാർ അടിസ്ഥാനത്തിൽമൂന്ന് മാസത്തേക്ക് രജിസ്ട്രാറായി പുനർനിയമനം നൽകിയ നടപടിയും വലിയ വിവാദമായിരുന്നു. മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ഒരു വർഷത്തേക്കാണ്ഡി-ഡിറ്റ് ഡയറക്ടറായുള്ള നിയമനം. പ്രവൃത്തി പരിചരം മുൻനിർത്തിയാണ് നിയമനമെന്നാണ് സർക്കാർ വിശദീകരണം. നേരത്തെരജിസ്ട്രാറായിരുന്നപ്പോൾ ഡയറക്ടറായി നിയമനം നേടുന്നതിന് ജയരാജ് സി-ഡിറ്റ് സർവീസ് ചട്ടത്തിൽ മാറ്റം വരുത്തിയെന്നും ആക്ഷേപമുണ്ട്. മതിയായ യോഗ്യതയില്ലെന്ന ആക്ഷേപം നിലനിൽക്കേയാണ് സി-ഡിറ്റ് ഡയറക്ടറായി ജയരാജിന് നിയമനം നൽകിയിരിക്കുന്നത്. അഴിമതി ആരോപണവും ജയരാജിനെതിരേ ഉയർന്നിരുന്നു. ഭരണാനുകൂല സംഘടനയുടെ കടുത്ത എതിർപ്പ് മറി കടന്നാണ് സി-ഡിറ്റ് ഗവേണിങ് സമിതി ഈ സ്ഥാനത്തേക്കിപ്പോൾ ജയരാജിനെ അവരോധിച്ചത്. content highlights;G Jayaraj Again Appointed As C DIT Director


from mathrubhumi.latestnews.rssfeed https://ift.tt/2TWAjEm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages