മലപ്പുറം: ഒരേസമയം പള്ളികളിൽനിന്ന് ഉച്ചഭാഷിണിയിലൂടെ ഒന്നിച്ചുള്ള ബാങ്കുവിളി ഒഴിവാക്കാനുള്ള ചർച്ചകൾ മുസ്ലിംസംഘടനകളിൽ സജീവമാകുന്നു. ഒരുമിച്ച് ബാങ്ക്വിളി ഉയരുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ഇതിനുപിന്നിൽ. ഒന്നിൽക്കൂടുതൽ പള്ളികളുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽനിന്നുമാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന നിലയിലാണ് ചർച്ചകൾ നടക്കുന്നത്. ഇതോടൊപ്പം രാത്രി വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങൾ ഒഴിവാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. വഴിതുറന്നത് ഹൈദരലി തങ്ങൾ പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന് മുസ്ലിംലീഗ് അധ്യക്ഷനും സമസ്ത ഇ.കെ. വിഭാഗം നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ആദ്യം അഭിപ്രായപ്പെട്ടത്. പള്ളികളിൽ നടക്കുന്ന ചടങ്ങുകളിലും പ്രാർഥനകളിലും മൈക്ക് ഉപയോഗിക്കുമ്പോൾ അവിടെ സന്നിഹിതരായവർക്ക് മാത്രം കേൾക്കാവുന്ന തരത്തിൽ ശബ്ദംനിയന്ത്രിക്കണമെന്നും പരിസര വാസികൾക്കും ജോലിക്കാർക്കും അതൊരു ബുദ്ധിമുട്ടായി മാറരുതെന്നും ഒരുപത്രത്തിലെഴുതിയ ലേഖനത്തിൽ തങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും ഇതേ ആവശ്യവുമായി രംഗത്തുവന്നു ഈ ആശയം പങ്കുവെച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കാന്തപുരം സുന്നി നേതാവുമായ സി. മുഹമ്മദ് ഫൈസിയും കഴിഞ്ഞദിവസം രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾക്ക് ചൂടുപിടിച്ചത്. 100 ആളുകളുള്ള ഗ്രാമത്തിൽ ആയിരംപേർക്ക് കേൾക്കാൻ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷിണിയാണ് പലയിടത്തും ഉപയോഗിക്കുന്നതെന്നും മതേതര സമൂഹത്തിൽ ജീവിക്കുമ്പോൾ പൊതുസമൂഹത്തിന്റെ താത്പര്യങ്ങൾകൂടി പരിഗണിക്കണമെന്നുമായിരുന്നു ഫൈസിയുടെ പ്രതികരണം. അഭിപ്രായ ഐക്യമുണ്ടാക്കും-എം.എസ്.എസ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) നേതൃത്വംനൽകുമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി ടി.കെ. അബ്ദുൽകരീം മാതൃഭൂമിയോട് പറഞ്ഞു. ബാങ്ക്സമയം ഏകീകരിക്കുക, ഒന്നിലധികം പള്ളികളുള്ള സ്ഥലത്ത് ഒരുപള്ളിയിൽനിന്നുമാത്രം ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുക, മറ്റ് കാര്യങ്ങൾക്ക് പള്ളിയുടെ ഉൾവശത്തെ കാബിനുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമായും ഉയർന്നുവന്നത്. ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ അടുത്തയാഴ്ച കോഴിക്കോട്ട് മതസംഘടനാ നേതാക്കളുടെ യോഗം വിളിക്കും. മഹല്ല് തലങ്ങളിൽ ബോധവത്കരണവും നടത്തും. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നും മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. content highlights:Muslim organisations plans to regulate muslim namas call through loudspeaker, mosque loudspeaker
from mathrubhumi.latestnews.rssfeed https://ift.tt/2QYuW5r
via
IFTTT
No comments:
Post a Comment