കൊച്ചി: നികുതിക്കുറവുകാരണം ചുരുങ്ങിയ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യം മാഹിയിൽനിന്ന് കടൽമാർഗം കൊച്ചിയിലേക്ക് കടത്തുന്നു. മീൻപിടിത്ത ബോട്ടുകളിലാണ് മദ്യക്കടത്തെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എക്സൈസിന് ഇതേക്കുറിച്ച് നേരത്തേതന്നെ രഹസ്യവിവരം കിട്ടിയിരുന്നു. തുടർന്ന് കഴിഞ്ഞമാസം കടലിലും പ്രത്യേക പരിശോധന നടത്തി. മുനമ്പത്തുനിന്ന് കാറിൽ കടത്താൻ ശ്രമിച്ച 36 ലിറ്റർ വിദേശമദ്യം ജനുവരി 10-ന് പിടികൂടിയതോടെയാണ് ബോട്ടുമാർഗമുള്ള മദ്യക്കടത്ത് വിവരം എക്സൈസ് ഉറപ്പിച്ചത്. മാഹിയിൽമാത്രം വിൽപ്പനാനുമതിയുള്ള മദ്യമാണ് അന്ന് പിടികൂടിയത്. ബോട്ടുമാർഗം മാഹിയിൽനിന്ന് കൊച്ചിതീരത്ത് എത്തിച്ച മദ്യം കാറിൽ പുറത്തേക്ക് കടത്താനുള്ള ശ്രമമായിരുന്നു ഇതെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. ഇതിനുപിന്നിൽ വൻസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മീൻപിടിത്തത്തിനു പോകാതെ കിടക്കുന്ന ബോട്ടുകൾ കടലിലിറങ്ങുമ്പോൾ അറിയിക്കണമെന്ന കർശന നിർദേശം എക്സൈസ് നൽകിയിട്ടുണ്ട്. മദ്യക്കടത്തിൽ യഥാർഥ മത്സ്യത്തൊഴിലാളികൾക്ക് പങ്കില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ശക്തമായ നടപടി കടലിലൂടെയുള്ള മദ്യക്കടത്തിനെതിരേ ശക്തമായ നടപടിയെടുക്കും. ഹാർബറിലെത്തുന്ന മദ്യം വ്യാജമായി നിർമിച്ചതാണോയെന്ന് അന്വേഷിക്കും. ബോട്ടിൽ കൊണ്ടുവരുന്ന മദ്യം പുറത്തേക്കു കടത്തുന്നതും തടയും. - എ.എസ്. രഞ്ജിത്ത്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ Content Highlights:Liquior smuggling from mahi to Kochi
from mathrubhumi.latestnews.rssfeed https://ift.tt/2RqhNRK
via
IFTTT
No comments:
Post a Comment