: മരടിലെ ഫ്ളാറ്റ് നിന്നിരുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കില്ല. സ്ഥലം നിർമാതാക്കളുടെ പേരിൽ തന്നെയായിരിക്കും. പൊളിച്ച സ്ഥിതിക്ക് സ്ഥലത്തിന്മേൽ ഫ്ളാറ്റ് ഉടമകൾക്ക് ആനുപാതിക അവകാശമുണ്ടെന്ന കാര്യമൊക്കെ ഉടമകളും നിർമാതാക്കളും തമ്മിൽ തീർക്കണം. ഇല്ലെങ്കിൽ നിയമവഴി തേടണം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടില്ല. ഭൂമി സർക്കാർ ഏറ്റെടുത്ത് മുമ്പുണ്ടായിരുന്നതുപോലെ കണ്ടൽക്കാട് പിടിപ്പിക്കണമെന്നും മറ്റും വാദമുയർന്നിരുന്നു. സർക്കാർ ഭൂമിയല്ലാത്തതിനാൽ ഏറ്റെടുക്കണമെങ്കിൽ ഭീമമായ തുക വേണ്ടിവരും. അതിന് സർക്കാർ തയ്യാറല്ല. ഭൂമി നിയമാനുസൃതമായാകും ഉപയോഗിക്കുന്നതെന്ന് സർക്കാർ ഉറപ്പാക്കും. മുൻവർഷത്തെ തീരദേശപരിപാലന നിയമഭേദഗതിപ്രകാരം തീരത്തുനിന്ന് 20 മീറ്റർ അകലെ നിർമാണം നടത്താം. ചട്ടം വിജ്ഞാപനം ചെയ്തിട്ടില്ല. പുതിയ നിയമപ്രകാരം നിയന്ത്രണങ്ങൾക്ക് വിധേയമായി ഈ ഭൂമിയിൽ നിർമാണം അനുവദിച്ചേക്കാം. നിയമവും ചട്ടവും ലംഘിച്ച് നിർമിച്ച മറ്റു കെട്ടിടങ്ങളുടെ സ്ഥിതിവിവരവും കോടതി നിർദേശപ്രകാരം ശേഖരിക്കുന്നുണ്ട്. നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങളുടെ കാര്യത്തിലും സമാന നിർദേശമുണ്ടാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ. പൊളിക്കാൻ ചെലവായത് 60 കോടി ഫ്ളാറ്റ് പൊളിക്കുന്നതിനും മറ്റും ചെലവായ 60 കോടിരൂപയും നഷ്ടപരിഹാരവും നിർമാതാക്കളിൽനിന്ന് പിടിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നു. രണ്ടു നിർമാതാക്കൾ രണ്ടുകോടിരൂപ വീതം സർക്കാരിലേക്ക് അടച്ചു. ചെലവിന്റെ ചെറിയൊരു ഭാഗം പോലുമിതാകില്ല. ഈ സാഹചര്യത്തിലാണ് നിർമാതാക്കളിൽനിന്ന് ചെലവായ തുക ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്. സുപ്രീംകോടതിയും നിർമാതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് നിർദേശിച്ചിരുന്നു. ഫ്ളാറ്റ് വാങ്ങിയവർക്ക് 25 ലക്ഷംരൂപ വരെയാണ് നഷ്ടപരിഹാരം നൽകിയത്. ഈ തുക നിർമാതാക്കളിൽനിന്ന് ഈടാക്കണോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനത്തിലെത്തിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. 25 ലക്ഷം രൂപ ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതിയായിരുന്നു നിർദേശിച്ചത്. Content Highlights:The government will not take over land of Maradu
from mathrubhumi.latestnews.rssfeed https://ift.tt/2TkPJSt
via
IFTTT
No comments:
Post a Comment