തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ യെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും ഷമീമിനെയും ഇന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. തക്കല പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ഇവരെ 11 മണിയോടെ കുഴുത്തുറ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് ഹാജരാക്കുക. അവധിയായതിനാല്‍ ഇന്ന് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയേക്കില്ല.
ഇന്ന് തെളിവെടുപ്പും ഉണ്ടായേക്കില്ലെന്ന് ഉറപ്പായി. കര്‍ണാടക ഉഡുപ്പിയില്‍ നിന്നും പിടിയിലായ ഇവരെ കഴിഞ്ഞ ദിവസം ബംഗലുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് കൈമാറിയിരുന്നു. കര്‍ണാടകത്തില്‍ വേഷം മാറി പലയിടങ്ങളിലായി മാറിമാറി താമസിച്ചു വരികയായിരുന്നു. അല്‍ ഉമ്മ സംഘടനയുടെ പ്രവര്‍ത്തകരായ ഇവര്‍ സംഘടനയിലേക്ക് കൂടുതല്‍ ആള്‍ക്കാരെ ചേര്‍ക്കാനും അവരിലേക്ക് ആശയം എത്തിക്കാനും ശ്രമിച്ചിരുന്നു. നിരോധിത സംഘടനയായ അല്‍ അമ്മയുടെ പുതിയ രൂപമായ തമിഴ് നാഷണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു.
അറസ്റ്റിലായ അബ്ദുള്‍ ഷമീം 2014 ല്‍ ഹിന്ദു മുന്നണി നേതാവായിരുന്ന കെപി സുരേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇരുവരേയും പാളയം കോട്ട ജയിലിലേക്ക് മാറ്റുമെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. ഇന്നലെ വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ഇവരെ കളിയിക്കാവിളയില്‍ എത്തിയച്ചത്. അതേസമയം ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയ സെയ്ദ് അലി അടക്കമുള്ള കൂട്ടാളികളെ കണ്ടെത്താനായിട്ടില്ല. എഎസ്‌ഐ വില്‍സണ്‍ വെടിയേറ്റ് മരിച്ച ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് പോലീസ് ഇവരെ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തുമെന്നായിരുന്നു വിവരം. ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്ക് ചാവേര്‍ പരിശീലനം കിട്ടിയിരുന്നതായും വിവരം കിട്ടിയിരുന്നു.
from mangalam.com https://ift.tt/30vpQ3N
via IFTTT
No comments:
Post a Comment