ടെഹ്റാൻ: യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ വിശദീകരണവുമായി ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. യുഎൻ ചട്ടപ്രകാരമുള്ള പ്രതിരോധ നടപടി മാത്രമാണ് ഇറാൻ കൈക്കൊണ്ടതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. നമ്മുടെ പൗരൻമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ ഭീരുത്വത്തോടെ ആക്രമണം നടത്തിയ കേന്ദ്രങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി കൈക്കൊണ്ടു ജവാദ് സരിഫ് ട്വീറ്റ് ചെയ്തു. ഏതെങ്കിലും തരത്തിലുള്ള സംഘർഷത്തിനോ യുദ്ധത്തിനോ തങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ ആക്രമണത്തിനെതിരേസ്വയം പ്രതിരോധ നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎൻ സുരക്ഷാ കൗൺസിലിൽ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച സരിഫിന് യുഎസ് വിസ നിഷേധിച്ചിരുന്നു. യുഎസ് സൈന്യത്തേയും പെന്റഗണേയും ഭീകരവാദ സംഘമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ഇറാൻ പാർലമെന്റ് പാസാക്കിയതിന് പിന്നാലെയായിരുന്നു ഇത്. ബുധനാഴ്ച പുലർച്ചെയോടെയാണ് ഇറാഖിലെ അൽ ആസാദ്, ഇർബിൽ എന്നീ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഖാസിം സുലൈമാനിയുടെ മരണാനന്തര ചടങ്ങുകൾ നടന്നുവരുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ ഉന്നത യുഎസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. ആക്രമണത്തിന്റെ വ്യാപ്തി പരിശോധിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പൗരൻമാരേയും സൈനികരേയും സഖ്യകക്ഷികളേയും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അവർ വ്യക്തമാക്കി. Content Highlights:Iran Foreign Minister Javad Zarif-Iran Fires Ballistic Missiles At 2 Bases In Iraq Used By US Forces
from mathrubhumi.latestnews.rssfeed https://ift.tt/35zAOWV
via
IFTTT
No comments:
Post a Comment