എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 27, 2020

എല്‍ഡിഎഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരായി എൽ.ഡി.എഫ്. സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട്ട് നടന്ന പരിപാടിയിലാണ് ബഷീർ കണ്ണിയായത്. യു.ഡി.എഫുമായി കൂടിയാലോചിക്കാതെ നടത്തുന്ന സമരങ്ങളിൽ പങ്കെടുക്കേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അത് ലംഘിച്ചാണ് ബഷീർ പങ്കെടുത്തതെന്നാണ് ആരോപണം. പാർട്ടി പ്രവർത്തകർ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതിനെ സംബന്ധിച്ച് ലീഗിൽ അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ബഷീറിനെതിരായ നടപടി. യുഡിഎഫ് തീരുമാനം ലംഘിച്ച് ആരെങ്കിലും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞിരുന്നു. എന്നാൽ പങ്കെടുക്കേണ്ടതില്ലാ എന്ന് ലീഗ് പ്രവർത്തകരോട് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് എൽഡിഎഫ് പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നുമായിരുന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറിന്റെ നിലപാട്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പാർട്ടി ഭേദമന്യേ എല്ലാവരും പങ്കാളികളാകുന്നുണ്ട്. അതുകൊണ്ട് ഇത് വിവാദമാക്കേണ്ടതില്ലാ എന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടേയും നിലപാട്. രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ ഒരു പൗരനെന്നനിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് കെ.എം. ബഷീറിന്റെ പ്രതികരണം. പൗരത്വനിയമ ഭേദഗതിക്കെതിരേ സി.പി.എം. നടത്തുന്ന പരിപാടികളിൽ പങ്കെടുക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ നിർദേശം നൽകിയിട്ടില്ല. ഈ വിഷയത്തിൽ രാഷ്ട്രീയത്തിലുപരി ഒരു വികാരമുണ്ട്. പാർട്ടി കമ്മിറ്റിക്കല്ല, എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമരത്തിനാണ് പങ്കെടുത്തത്. ഇരു സുന്നിവിഭാഗങ്ങളുടെയും മുജാഹിദ് സംഘടനകളുടെയും നേതാക്കൾ ഇതിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോൾ എന്നെപ്പോലെയുള്ള ഒരു പ്രവർത്തകന് മാത്രം എന്താണ് പ്രശ്നം. പാർട്ടി നടപടിയെടുത്താൽ രണ്ടുകൈയുംനീട്ടി സ്വീകരിക്കും. ബഷീർ പറഞ്ഞു. സമസ്തയുൾപ്പെടെയുള്ള മുസ്ലിം സംഘടനയുടെ നേതാക്കൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം. നടത്തുന്ന പരിപാടികളിൽ പങ്കെടുത്ത് വരുന്നുണ്ട്. ഇത് ലീഗിൽ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. Content Highlights:Muslim League leader km bassheer suspended-Who participated in the LDFs human chain


from mathrubhumi.latestnews.rssfeed https://ift.tt/2GwjyYB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages