പൗരത്വ നിയമഭേദഗതി: ചര്‍ച്ചയ്ക്ക് ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 4, 2020

പൗരത്വ നിയമഭേദഗതി: ചര്‍ച്ചയ്ക്ക് ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബി.ജെ.പി

മുംബൈ :പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട മിഥ്യകളെ കുറിച്ചും യാഥാർഥ്യങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബി.ജെ.പി. ഞായറാഴ്ച മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് പരിപാടി നടക്കുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ക്ഷണിക്കപ്പെട്ടവർക്കു മാത്രം പങ്കെടുക്കാവുന്നതാണ് ചടങ്ങ്. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, പാർട്ടി ഉപാധ്യക്ഷൻ ജയ് പാണ്ഡ തുടങ്ങിയവരാണ് താരങ്ങളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട മിഥ്യകളെ കുറിച്ചും യാഥാർഥ്യങ്ങളെ കുറിച്ചും ചർച്ച സംഘടിപ്പിക്കുകയെന്നതാണ് യോഗത്തിന്റെ അജണ്ടയെന്ന് താരങ്ങൾക്കുള്ള ക്ഷണപത്രത്തിൽ വ്യക്തമാക്കുന്നു. ചർച്ചയ്ക്കു ശേഷം അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. ഒരു പ്രശസ്ത സംവിധായകനും മുൻനിര നടിയും തങ്ങൾക്ക് ക്ഷണപത്രം ലഭിച്ചകാര്യം സ്ഥിരീകരിച്ചു. എന്നാൽ ഇവർ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നുംഇരുവരും പ്രതികരിച്ചു. ഏതൊക്കെ താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുകയെന്ന കാര്യം വ്യക്തമായിട്ടില്ല. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് താരങ്ങൾ തങ്ങളുടെ നിലപാടുകൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. നടി സ്വര ഭാസ്കർ, നടൻ സിദ്ധാർഥ്, സംവിധായകൻ അനുരാഗ് കശ്യപ് തുടങ്ങിയവർ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാട് സ്വീകരിച്ചപ്പോൾ കങ്കണ റണാവത്ത് ഉൾപ്പെടെയുള്ളവർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. content highlights:bjp calls bollywood stars for talk on myths and realities on citizenship ammendment act


from mathrubhumi.latestnews.rssfeed https://ift.tt/2sR11mz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages